Agriculture

Entertainment

June 5, 2023

BHARATH NEWS

Latest News and Stories

നിവാര്‍ അതിതീവ്ര ചുഴലിക്കാറ്റായി മാറി: ചെന്നൈ വിമാനത്താവളം അടച്ചു

ചെന്നൈ: നിവാര്‍ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറി. മാറിയ കാലവസ്ഥാ സാഹചര്യത്തെ തുടര്‍ന്ന് ചെന്നൈ വിമാനത്താവളം അടച്ചു. ഇന്ന് രാത്രി ഏഴുമണി മുതല്‍ നാളെ രാവിലെ ഏഴുമണി വരെയാണ് വിമാനത്താവളം അടച്ചത്.

നിവാര്‍ ചുഴലിക്കാറ്റിനു പിറകെ ബംഗാള്‍ ഉള്‍ക്കടലില്‍ നവംബര്‍ 29 ഓടെ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇത് നിവാര്‍ ചുഴലിക്കാറ്റിന്റെ പാത പിന്തുടരാനാണ് സാധ്യത. തമിഴ്‌നാട് തീരത്തേക്ക് അതിവേഗം നീങ്ങുന്ന ‘നിവാര്‍’ ചുഴലിക്കാറ്റ് ഇന്ന് അര്‍ദ്ധരാത്രിയോടെയോ നാളെ പുലര്‍ച്ചെയോ തീരത്ത് ആഞ്ഞടിക്കാന്‍ സാധ്യത.

ഓഖി ആഞ്ഞടിച്ച 2017ലേതിന് സമാനമായ കാലാവസ്ഥാ സാഹചര്യങ്ങളാണ് തമിഴ്‌നാട് തീരത്ത് കാണപ്പെടുന്നതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. തമിഴ്‌നാടിന്റെ തീരപ്രദേശങ്ങളില്‍ നിന്ന് മുപ്പതിനായിരത്തോളം പേരെയും പുതുച്ചേരിയില്‍ നിന്ന് ഏഴായിരം പേരെയും ഒഴിപ്പിച്ചിട്ടുണ്ട്.