Agriculture

Entertainment

September 20, 2021

BHARATH NEWS

Latest News and Stories

അര്‍ജന്റീനയില്‍ മറഡോണയുടെ പേരില്‍ ആരാധനാലയം

അര്‍ജന്റീന: കാല്‍പന്തുകളിയുടെ ഇതിഹാസം ഡീഗോ മറഡോണയുടെ ജന്മനാടായ റൊസാരിയോയില്‍ മറഡോണയ്ക്കായി ആരാധനാലയവും പ്രത്യേക മതവും രൂപീകരിച്ച് ആരാധകര്‍. ഡീഗോ മറഡോണയുടെ ബഹുമാനാര്‍ത്ഥം ഇഗ്ലേഷ്യ മറഡോണിയാന എന്ന പേരിലാണ് ആരാധനാലയം പണിതിട്ടുള്ളത്.

മറഡോണയോടുള്ള ആരാധനയാല്‍ പള്ളിയിലെ സമയം ക്രമം പോലും താരത്തിന്റെ ജനന തീയതിയുമായി ബന്ധപ്പെടുത്തിയിരിക്കുകയാണ്. മറഡോണയ്ക്ക് 60 വയസു പൂര്‍ത്തിയായ ഈ വര്‍ഷത്തെ ആഫ്റ്റര്‍ ഡീഗോ എന്നര്‍ത്ഥം വരുന്ന എ.ഡി 60 എന്നാണ് ആരാധകര്‍ വിശേഷിപ്പിക്കുന്നത്.

‘എനിക്ക് യുക്തിസഹമായ ഒരു മതമുണ്ട്, അതാണ് കത്തോലിക്കാ സഭ, എന്റെ ഹൃദയത്തില്‍ ഒരു മതമുണ്ട് അതാണ് ഡീഗോ മറഡോണ.’ മറഡോണയുടെ ഒരു ആരാധകന്‍ പറഞ്ഞു. മറഡോണയോടുള്ള ആരാധന ഒരു സെല്‍ഫിയിലോ ഓട്ടോഗ്രാഫിലോ ഒതുക്കാന്‍ അര്‍ജന്റീനയിലെ ആരാധകര്‍ തയ്യാറല്ല എന്നതിന്റെ തെളിവു കൂടിയാണിത്.

തലച്ചോറില്‍ രക്തസ്രാവത്തെ തുടര്‍ന്ന് രണ്ടാഴ്ചയ്ക്ക് മുമ്പ് ശസ്ത്രക്രിയ നടത്തി സുഖം പ്രാപിച്ചുവരുന്നതിനിടെയാണ് ഹൃദയാഘാതെ തുടര്‍ന്ന് മറഡോണ മരണപ്പെടുന്നത്. മറഡോണയുടെ മരണത്തോടെ പകരം വയ്ക്കാനാകാത്ത ഒരു ഫുട്‌ബോള്‍ താരത്തെയാണ് കായിക ലോകത്തിന് നഷ്ടമായത്.