Agriculture

Entertainment

September 22, 2021

BHARATH NEWS

Latest News and Stories

ഇലക്ട്രിക് വാഹനം ചാര്‍ജിങിനായി പെട്രോള്‍ പമ്പുകളില്‍ കിയോസ്‌ക്

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ പെട്രോള്‍ പമ്പുകളിലും ഒരോ ഇലക്ട്രിക് വാഹന ചാര്‍ജിങ് കിയോസ്‌ക് വീതം സ്ഥാപിക്കാന്‍ ഗതാഗത മന്ത്രാലയം ലക്ഷ്യമിടുന്നു. ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഫെയിം പദ്ധതിയുടെ ഭാഗമായാണ് ഇത്. ഫെയിം പദ്ധതിയുടെ രണ്ടാം ഘട്ടം കഴിഞ്ഞ വര്‍ഷം ആരംഭിച്ചിരുന്നു.

24 സംസ്ഥാനങ്ങളില്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ 2636 സ്‌റ്റേഷനുകള്‍ക്ക് ഘനവ്യവസായ മന്ത്രാലയം അനുമതി നല്‍കിയതിനു പുറമേയാണു പെട്രോള്‍ പമ്പുകളിലെ കിയോസ്‌കുകള്‍.

കേരളത്തില്‍ കെ എസ് ഇ ബിക്ക് 4 ജില്ലകളിലായി 131 കിയോസ്‌കുകള്‍ക്ക് അനുമതി നല്‍കിയിരുന്നു. മൂന്നു വര്‍ഷമാണ് കാലാവധി. ഇതിനായി 10,000 കോടി രൂപ ബജറ്റ് സഹായമുണ്ടാകും. 7,000 ബസുകള്‍, 5 ലക്ഷം ഓട്ടോറിക്ഷകള്‍, 55,000 കാറുകള്‍, 10 ലക്ഷം സ്‌കൂട്ടറുകള്‍ എന്നിവ ഈ കാലയളവില്‍ നിര്‍മിക്കാനാണ് ലക്ഷ്യമിടുന്നത്.