Agriculture

Entertainment

September 22, 2021

BHARATH NEWS

Latest News and Stories

യോഗി  സർക്കാർ സംസ്ഥാനത്ത് എസ്മ പ്രഖ്യാപിച്ചു ആറുമാസത്തേക്കാണ് പണിമുടക്കുകൾക്ക് നിരോധനം

ലഖ്നൗ.സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലും കോര്‍പറേഷനുകളിലും ആറുമാസത്തേക്ക് സമരങ്ങള്‍ തടഞ്ഞുകൊണ്ട് എസ്മ പ്രഖ്യാപിച്ച്‌ യോഗി ആദിത്യനാഥ് സര്‍ക്കാര്‍. 2021 മേയ് വരെയാണ് സമരങ്ങള്‍ക്ക് നിരോധനം. ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേലില്‍നിന്ന് അനുമതി വാങ്ങിയതിനു ശേഷമാണ് സര്‍ക്കാര്‍ എസ്മ പ്രഖ്യാപിച്ചത്.

അതേസമയം, സംസ്ഥാന തലസ്ഥാനമായ ലഖ്നൗവില്‍ ജില്ലാ ഭരണകൂടം നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബര്‍ ഒന്നു വരെയാണ് ലഖ്നൗവിലെ നിരോധനാജ്ഞയുടെ കാലാവധി. മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടും ലഖ്നൗവില്‍ കൊവിഡ് കേസുകളില്‍ വര്‍ദ്ധനയുണ്ടാകുന്നത് മുന്‍നിര്‍ത്തിയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്നാണ് സര്‍ക്കാര്‍ വക്താവിന്റെ പ്രതികരണം.

എസ്മ ലംഘിച്ച്‌ സമരത്തിന് ആഹ്വാനം ചെയ്യുന്നത് നിയമവിരുദ്ധമാണ്. എസ്മ ലംഘിക്കുന്നവര്‍ക്ക് ഒരു വര്‍ഷം വരെ തടവോ 1000 രൂപ പിഴയോ അല്ലെങ്കില്‍ ഇതു രണ്ടുമോ ലഭിക്കാം. മുന്‍പ് 2020 മേയ് 22നും യോഗി സര്‍ക്കാര്‍ എസ്മ പ്രാബല്യത്തില്‍ കൊണ്ടുവന്നിരുന്നു.

നിയമത്തിൽ പോസ്റ്റ്, ടെലിഗ്രാഫ്, റെയിൽ‌വേ, വിമാനത്താവളം, തുറമുഖം തുടങ്ങിയ മിക്ക അവശ്യ സർവ്വീസുകളും ഉൾപ്പെട്ടിട്ടുണ്ട്. നടപടിക്ക് ഗവർണർ ആനന്ദിബെൻ പട്ടേലിൻ്റെ അനുമതി ലഭിച്ചതായി ഉത്തർ പ്രദേശ് ചീഫ് സെക്രട്ടറി മുകുൾ സിംഗാൽ അറിയിച്ചു.