Agriculture

Entertainment

September 20, 2021

BHARATH NEWS

Latest News and Stories

പ്രഥമ കേരളാ ബാങ്ക് തിരഞ്ഞെടുപ്പ് സംപൂർണ്ണ ആധിപത്യവുമായി എൽഡിഎഫ്

തി​രു​വ​ന​ന്ത​പു​രം.കേ​ര​ള ബാ​ങ്കി​ന്‍റെ ആ​ദ്യ ഭ​ര​ണ​സ​മി​തി​യി​ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ല്‍​ഡി​എ​ഫി​ന് വ​ന്‍ വി​ജ​യം. തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന 13 ജി​ല്ല​ക​ളി​ലും അ​ര്‍​ബ​ന്‍ ബാ​ങ്കു​ക​ളു​ടെ പ്ര​തി​നി​ധി സ്ഥാ​ന​ത്തേ​ക്ക് എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക​ള്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.മലപ്പുറം ഒഴികെയുള്ള ജില്ലകളില്‍, മുന്‍ ജില്ലാ സഹകരണ ബാങ്ക് ആസ്ഥാനങ്ങളിലായിരുന്നു (നിലവില്‍ കേരള ബാങ്കിന്റെ ക്രെഡിറ്റ് പ്രോസസിങ് സെന്ററുകള്‍) വോട്ടെടുപ്പ്. മലപ്പുറം ജില്ലാ ബാങ്ക് കേരള ബാങ്കില്‍ ലയിച്ചിട്ടില്ലാത്തതിനാല്‍, ഈ ജില്ലയില്‍നിന്ന് പ്രതിനിധിയില്ല.

എല്‍ഡിഎഫ് പ്രതിനിധികളായി അഡ്വ. എസ് ഷാജഹാന്‍ (തിരുവനന്തപുരം), അഡ്വ. ജി ലാലു (കൊല്ലം), എം സത്യപാലന്‍ (ആലപ്പുഴ), കെ ജെ ഫിലിപ്പ് (കോട്ടയം), കെ വി ശശി (ഇടുക്കി), എം കെ കണ്ണന്‍ (തൃശൂര്‍), എ പ്രഭാകരന്‍ (പാലക്കാട്), പി ഗഗാറിന്‍ (വയനാട്), സാബു എബ്രഹാം (കാസര്‍കോട്), കെ ജി വത്സലകുമാരി (കണ്ണൂര്‍), ഗോപി കോട്ടമുറിക്കല്‍ (അര്‍ബന്‍ ബാങ്ക് പ്രതിനിധി) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.

എല്‍ഡിഎഫ് പ്രതിനിധികളായ മൂന്നുപേരെ എതിരില്ലാതെ തെരഞ്ഞെടുത്തിരുന്നു. കോഴിക്കോട് ജില്ലയില്‍നിന്ന് രമേശ് ബാബു (പട്ടികജാതി വിഭാഗം), വനിതാ സംവരണ വിഭാഗത്തില്‍ നിര്‍മലാ ദേവി (പത്തനംതിട്ട), പുഷ്പ ദാസ് (എറണാകുളം) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.

പു​തി​യ ഭ​ര​ണ​സ​മി​തി​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 14 പേ​രി​ല്‍ 12 പ്ര​തി​നി​ധി​ക​ളും സി​പി​എ​മ്മു​കാ​രാ​ണ്. സി​പി​ഐ​യ്ക്കും, കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​നും ഓ​രോ പ്ര​തി​നി​ധി വീ​ത​മാ​ണ് ഉ​ള്ള​ത്.