Agriculture

Entertainment

September 21, 2021

BHARATH NEWS

Latest News and Stories

മഹാരാഷ്ട്രയിലെ ലൈംഗികത്തൊഴിലാളികൾക്ക് ഒക്ടോബർ മുതൽ പ്രതിമാസം 5,000 രൂപ ധനസഹായം നൽകും

മുംബൈ.മഹാരാഷ്ട്രയിലെ ലൈംഗികത്തൊഴിലാളികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച്‌ സര്‍ക്കാര്‍.ഇതേതുടര്‍ന്ന് അയ്യായിരം രൂപ മാസം തോറും ലഭിക്കും . പദ്ധതിയ്ക്കായി 50 കോടി രൂപ നീക്കിവെച്ചതായി വനിതാ-ശിശു വികസന മന്ത്രി യശോമതി ഠാക്കുര്‍ വ്യക്തമാക്കി. സ്കൂളിൽ പോകുന്ന കുട്ടികളുള്ള ലൈംഗിക തൊഴിലാളികൾക്ക് അധിക അലവൻസായി 2,500 രൂപ ലഭിക്കും.31,000 ഗുണഭോക്താക്കളെ തിരിച്ചറിഞ്ഞതായും മന്ത്രാലയം വ്യക്തമാക്കി.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണും സാമൂഹിക അകലം പാലിക്കല്‍ അടക്കമുള്ള പ്രതിരോധ നിയന്ത്രണങ്ങളും കര്‍ശനമാക്കിയതോടെ ഇവരുടെ തൊഴില്‍ രൂക്ഷമായി ബാധിക്കപ്പെടുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ ഇടപെടല്‍.

കോവിഡ് കാലത്ത് ലൈംഗികത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ സഹായം ലഭ്യമാക്കിയതായും ജീവിതവൃത്തിക്കായുള്ള അവകാശം ലൈംഗികത്തൊഴിലാളികള്‍ക്ക് ഉറപ്പുവരുത്തുന്നതിനായി സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയതാണെന്നും മന്ത്രി അറിയിച്ചു.

സെപ്റ്റംബർ മാസത്തിൽ ബംഗാളിലെ ദർബാർ മഹിള സമൻവേ കമ്മിറ്റി നടത്തിയ സർവ്വെയിൽ 65,000 ലൈംഗികത്തൊഴിലാളികൾ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു.ഇക്കാര്യം ചൂണ്ടിക്കാട്ടി സംഘട്ട സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

ആന്ധ്രാപ്രദേശ്, കർണാടക, മഹാരാഷ്ട്ര, തമിഴ്‌നാട്, തെലങ്കാന എന്നിവിടങ്ങളിലെ 1.2 ലക്ഷം ലൈംഗികത്തൊഴിലാളികളിൽ നടത്തിയ സർവേയിൽ 96 ശതമാനം പേർക്കും കോവിഡ് കാലത്ത് വരുമാനം നഷ്ടപ്പെട്ടതായി കണ്ടെത്തിയിരുന്നു.ഇക്കാര്യം മുതിർന്ന അഭിഭാഷകൻ ആനന്ദ് ഗ്രോവർ സുപ്രിം കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു.