Agriculture

Entertainment

September 20, 2021

BHARATH NEWS

Latest News and Stories

ക്രിമിനല്‍ നിയമങ്ങള്‍ പൗരന്മാരെ തെരഞ്ഞ് പിടിച്ച്‌ വേട്ടയാടാനുള്ളതല്ലെന്ന് സുപ്രീംകോടതി: അർണാബിൻ്റെ അറസ്റ്റ് നാല് ആഴ്ചചത്തേക്ക് തടഞ്ഞു

മുംബൈ.ഇന്റീരിയര്‍ ഡിസൈനര്‍ ആത്മഹത്യ ചെയ്‍ത കേസില്‍ റിപ്പബ്ലിക് ചാനല്‍ ഉടമ അര്‍ണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്യുന്നത് അടുത്ത നാലാഴ്ചത്തേക്ക് കൂടി സുപ്രീംകോടതി തടഞ്ഞു.

ക്രിമിനല്‍ നിയമങ്ങള്‍ പൗരന്മാരെ തെരഞ്ഞ് പിടിച്ച്‌ വേട്ടയാടാനുള്ളതല്ലെന്ന് സുപ്രീംകോടതി. ജാമ്യമാണ് നീതി, ജയിലല്ല. ജാമ്യം അനുവദിക്കുന്നത് നീതിന്യായ വ്യവസ്ഥയുടെ മാനവിക മുഖമാണെന്നും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ച് നിരീക്ഷിച്ചു. ഇന്റീരിയര്‍ ഡിസൈനറുടെ മരണത്തില്‍ ആത്മഹത്യാപ്രേരണകുറ്റം ചുമത്തി മുംബൈ പൊലീസ് അറസ്റ്റ് ചെയ്ത അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം അനുവദിച്ച വിധി വിശദീകരിച്ചുള്ള ഉത്തരവിലാണ് കോടതിയുടെ പരാമര്‍ശം. പ്രഥമദൃഷ്ട്യാ അര്‍ണബിനെതിരെയുള്ള കുറ്റം നിലനില്‍ക്കില്ലെന്നും ഉത്തരവിലുണ്ട്.

ഒരു ദിവസത്തെ സ്വാതന്ത്ര്യ നിഷേധം പോലും കടുത്ത അനീതിയാണ്. സ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന പൗരന്മാരുടെ അവകാശത്തിന് വേണ്ടി നിലകൊള്ളേണ്ടത് ഹൈകോടതികളുടെയും ജില്ലാ കോടതികളുടെയും ബാധ്യതയാണെന്നും കോടതി നിരീക്ഷിച്ചു. അര്‍ണബ് ഗോസ്വാമിയുടെ അറസ്റ്റ് നാലാഴ്ചത്തേക്ക് കൂടി കോടതി തടഞ്ഞു.മുംബയ് പൊലീസും സര്‍ക്കാരും രാഷ്ട്രീയം കളിക്കുകയാണെന്ന് നിരീക്ഷിച്ച കോടതി അര്‍ണബിന് ജാമ്യം നല്‍കിയ ഉത്തരവിന്റെ പകര്‍പ്പും പുറത്തിറക്കി. നവംബര്‍ 11 ന് ഗോസ്വാമിക്ക് ഇടക്കാല ജാമ്യം അനുവദിച്ചതിന്റെ കാരണങ്ങള്‍ വ്യക്തമാക്കുന്ന വിശദമായ വിധി പുറപ്പെടുവിച്ച ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, ഇന്ദിര ബാനര്‍ജി എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.എഫ്‌ഐ‌ആര്‍, ആരോപണങ്ങളുടെ സ്വഭാവം എന്നിവ സംബന്ധിച്ച്‌ ഹൈക്കോടതി പ്രാഥമിക വീക്ഷണം പുലര്‍ത്തേണ്ടതുണ്ടെന്നും ജാമ്യം അനുവദിക്കാത്തതില്‍ തെറ്റാണെന്നും സുപ്രീംകോടതി . ഭരണകൂടം ലക്ഷ്യമിടുന്ന പൗരന്മാരുടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട കേസുകളില്‍, പൗരന്മാരുടെ സ്വാതന്ത്ര്യത്തെ ഉപദ്രവിക്കാനോ അപകടത്തിലാക്കാനോ ഉള്ള ഒരു ഉപകരണമായി സംസ്ഥാനം ക്രിമിനല്‍ നിയമം ഉപയോഗിക്കുന്നില്ലെന്ന് കോടതികള്‍ ഉറപ്പാക്കണമെന്നും സുപ്രീം കോടതി പറഞ്ഞു.