Agriculture

Entertainment

September 20, 2021

BHARATH NEWS

Latest News and Stories

തൃണമൂൽ കോൺഗ്രസിൽ കൊഴിഞ്ഞു പോക്ക് തുടരുന്നു. പ​ശ്ചി​മ​ബം​ഗാ​ള്‍ ഗ​താ​ഗ​ത മ​ന്ത്രി​യു​മാ​യ സു​വേ​ന്ദു അ​ധി​കാ​രി മ​ന്ത്രി​സ്ഥാ​നം രാ​ജി​വ​ച്ചു, ബിജെപിയിലേക്കെന്ന് സൂചന

കോ​ല്‍​ക്ക​ത്ത.തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വും പ​ശ്ചി​മ​ബം​ഗാ​ള്‍ ഗ​താ​ഗ​ത മ​ന്ത്രി​യു​മാ​യ സു​വേ​ന്ദു അ​ധി​കാ​രി മ​ന്ത്രി​സ്ഥാ​നം രാ​ജി​വ​ച്ചു. അ​ധി​കാ​രി രാ​ജി​ക്ക​ത്ത് മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ര്‍​ജി​ക്കും പ​ക​ര്‍​പ്പ് ഗ​വ​ര്‍​ണ​ര്‍ ജ​ഗ്ദീ​പ് ധ​ന്‍​ക​റി​നും ന​ല്‍​കി. സം​സ്ഥാ​ന ഗ​താ​ഗ​ത-​ജ​ല​വി​ഭ​വ വ​കു​പ്പ് മ​ന്ത്രി​യാ​യി​രു​ന്ന സു​വേ​ന്ദു അ​ധി​കാ​രി മാ​സ​ങ്ങ​ളാ​യി തൃ​ണ​മൂ​ല്‍ നേ​തൃ​ത്വ​വു​മാ​യി ഇ​ട​ഞ്ഞു​നി​ല്‍​ക്കു​ക​യാ​ണ്.

തൃ​ണ​മൂ​ലി​ല്‍ നി​ന്ന് രാ​ജി​വ​ച്ച്‌ സു​വേ​ന്ദു ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നേ​ക്കു​മെ​ന്നും റി​പ്പോ​ര്‍​ട്ടു​ണ്ട്. അ​ടു​ത്ത വ​ര്‍​ഷം ന​ട​ക്കു​ന്ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ല്‍ ക​ണ്ടാ​ണ് സു​വേ​ന്ദു​വി​ന്‍റെ നീ​ക്ക​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

സു​വേ​ന്ദു അ​ധി​കാ​രി​യു​ടെ പി​താ​വ് ശി​ശി​ര്‍ അ​ധി​കാ​രി തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് എം​പി​യാ​ണ്. അ​ധി​കാ​രി​ക്കൊ​പ്പം പി​താ​വും ബി​ജെ​പി​യി​ലേ​ക്ക് കൂ​ടു​മാ​റു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍.

ന​ന്ദി​ഗ്രാ​മി​ല്‍​നി​ന്ന് നി​യ​മ​സ​ഭ​യി​ലെ​ത്തി​യ സു​വേ​ന്ദു ക​ഴി​ഞ്ഞ മൂ​ന്നു​മാ​സ​മാ​യി പാ​ര്‍​ട്ടി​യു​മാ​യി ഇ​ട​ഞ്ഞു​നി​ല്‍​ക്കു​ക​യാ​യി​രു​ന്നു. സു​വേ​ന്ദു സ്വ​ന്തം നി​ല​ക്ക് റാ​ലി​ക​ള്‍ ന​ട​ത്തു​ക​യും അ​നു​യാ​യി​ക​ളെ സം​ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. പാ​ര്‍​ട്ടി​യു​ടെ കൊ​ടി​യോ ബാ​ന​റു​ക​ളോ ഉ​പ​യോ​ഗി​ക്കാ​തെ​യാ​യി​രു​ന്നു റാ​ലി ന​ട​ത്തി​യ​ത്.

തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ മി​ഹി​ര്‍ ഗോ​സ്വാ​മി ബി​ജെ​പി​യി​ലേ​ക്ക്. പാ​ര്‍​ട്ടി​യി​ല്‍ അം​ഗ​ത്വം സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി അ​ദ്ദേ​ഹം ഡ​ല്‍​ഹി​യി​ല്‍ എ​ത്തി.

കൂ​ച്ച്‌​ബെ​ഹാ​റി​ല്‍ നി​ന്നു​ള്ള ബി​ജെ​പി എം​പി നി​ഷി​ത് പ്ര​മാ​ണി​ക്കൊ​പ്പ​മാ​ണ് ഗോ​സ്വാ​മി ഡ​ല്‍​ഹി​യി​ലെ​ത്തി​യ​ത്. ബി​ജെ​പി​യി​ലെ മു​തി​ര്‍​ന്ന നേ​താ​ക്ക​ളു​മാ​യി ഗോ​സ്വാ​മി ച​ര്‍​ച്ച ന​ട​ത്തി​യെ​ന്നും ഇ​ന്ന് ത​ന്നെ പാ​ര്‍​ട്ടി​യി​ല്‍ ചേ​രു​മെ​ന്നും നി​തീ​ഷ് പ്ര​മാ​ണി​ക് അ​റി​യി​ച്ചു.

1998ല്‍ ​തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ തു​ട​ക്കം മു​ത​ലു​ള്ള സ​ജീ​വ പ്ര​വ​ര്‍​ത്ത​ക​നാ​യി​രു​ന്നു മി​ഹി​ര്‍ ഗോ​സ്വാ​മി.