Agriculture

Entertainment

September 21, 2021

BHARATH NEWS

Latest News and Stories

ദില്ലി കലാപം ഇസ്രത്ത് ജഹാൻ്റെ ഇടക്കാല ജാമ്യാപേക്ഷ കോടതി തള്ളി

ന്യൂഡല്‍ഹി . ഫെബ്രുവരിയിൽ വടക്കുകിഴക്കൻ ദില്ലിയിൽ നടന്ന കലാപവുമായി ബന്ധപ്പെട്ട കേസിൽ മുൻ കോൺഗ്രസ് കൗൺസിലർ ഇസ്രത്ത് ജഹാൻ ദില്ലി സെഷൻസ് കോടതിയിൽ നൽകിയ ജാമ്യാപേക്ഷ കോടതി തള്ളി. മണ്ടോലി ജയിലിൽ കോവിഡ് -19 പൊട്ടിപ്പുറപ്പെട്ടതും മറ്റ് മെഡിക്കൽ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി ജഹാൻ ജാമ്യാപേക്ഷ നൽകിയത്. കേസില്‍ യു.എ.പി.എ ചുമത്തിയാണ് ഇസ്രത് ജഹാനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിന്റെ മറവില്‍ നടത്തിയ കലാപവുമായി ബന്ധപ്പെട്ടാണ് ഇസ്രത് ജഹാനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. സംഭവത്തില്‍ 53 പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും, നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

അപേക്ഷയില്‍ ജാമ്യം അനുവദിക്കാന്‍ തക്ക കാരണങ്ങളൊന്നുമില്ലെന്ന് നിരീക്ഷിച്ച അഡീഷണല്‍ സെഷന്‍സ് ജഡ്ജി അമിതാഭ് റാവത് ജാമ്യാപേക്ഷ തള്ളുകയായിരുന്നു.ജഹാന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രമേശ് ഗുപ്തയാണ് കോടതിയിൽ ഹാജറായത്.
താൻ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകയാണെന്നും ക്രിമിനൽ പശ്ചാത്തലം ഇല്ല എന്നും ജഹാൻ തന്റെ അപേക്ഷയിൽ വാദിച്ചിരുന്നു.

കുറ്റങ്ങളുടെ തീവ്രതയും ചുമത്തിയിരിക്കുന്ന യു.എ.പി.എ വകുപ്പിന്റെയും ഗൗരവവും പരിഗണിക്കുമ്ബോള്‍ ഇടക്കാല ജാമ്യം അനുവദിക്കുന്നത് ഗുണകരമായിരിക്കില്ലെന്നും ജഡ്ജി പരാമര്‍ശിച്ചു.