Agriculture

Entertainment

September 20, 2021

BHARATH NEWS

Latest News and Stories

ഉത്തർപ്രദേശിൽ ലൗ ജിഹാദ് നിരോധിച്ചു

ലഖ്​നോ. ഉത്തർ പ്രദേശിൽ ലൗ ജിഹാദ് ഇനികുറ്റകൃത്യം . ജിഹാദിനെതിരെ നിയമം പാസായി ഇന്ത്യയിൽ ഇത്തരത്തിൽ നിയമം കൊണ്ടുവന്ന ആദ്യ സംസ്​ഥാനമാണ് ഉത്തര്‍പ്രദേശ്​. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ യു.പി സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിന്​ ഗവര്‍ണര്‍ അംഗീകാരം നല്‍കി.

യു.പി നിയമവിരുദ്ധ മത പരിവര്‍ത്തന നിരോധന നിയമത്തി​ൻ്റെ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആനന്ദിബെന്‍ പ​ട്ടേല്‍ ഒപ്പുവെച്ചു. നിയമം ഇന്നുമുതല്‍ യു.പിയില്‍ ബാധകമാകും. നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാനുള്ള നിയമത്തി​ൻ്റ കരടിന്​ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ചൊവ്വാഴ്​ച അംഗീകാരം നല്‍കിയിരുന്നു. ലഖ്​നോവില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥി​ൻ്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ യോഗത്തിലായിരുന്നു ഓര്‍ഡിനന്‍സിന്​ അനുമതി നല്‍കിയത്​.

നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്​ ഒരു വര്‍ഷം മുതല്‍ അഞ്ച്​ വര്‍ഷം വരെ തടവും 15,000 രൂപ പിഴയും ശിക്ഷ ലഭിക്കും. എസ്​.സി/എസ്​.ടി സമുദായത്തിലെ പ്രായപൂര്‍ത്തിയാകാത്തവരുടെയും സ്​ത്രീകളുടെയും മതപരിവര്‍ത്തനമാണെങ്കില്‍ മൂന്നുമുതല്‍ 10 വ​ര്‍ഷം വരെ തടവും 25,000 രൂപ പിഴയുമാകും ശിക്ഷ ലഭിക്കുക.