Agriculture

Entertainment

August 8, 2022

BHARATH NEWS

Latest News and Stories

കുരങ്ങനും വേണം സ്വാതന്ത്ര്യം

മൃഗശാലയില്‍ നിന്ന് ഒരു കുരങ്ങന്‍ ഗ്ലാസ് പൊട്ടിച്ച് രക്ഷപ്പെടാന്‍നടത്തിയ ശ്രമം ലോകത്തെ അമ്പരപ്പിക്കുന്നു. ഓഗസ്റ്റ് 20 നാണ് ചൈനയിലെ ഹെനാനില്‍ കപുച്ചിന്‍ കുരങ്ങന്‍ ഷെങ്ഷൂ മൃഗശാലയിലെ ഗ്ലാസ് തകര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചത്. വളരെ തന്ത്രപരമായാണ് കുരങ്ങന്‍ രക്ഷപ്പെടാനുള്ള പദ്ധതി ആസൂത്രണം ചെയ്തത്. കുരങ്ങന്‍തന്റെ ചുറ്റുപാടില്‍ കണ്ടെത്തിയ ഒരു കല്ലിന് മൂര്‍ച്ച കൂട്ടാന്‍മണിക്കൂറുകള്‍ ചെലവഴിച്ചതായാണ് മൃഗശാല കാണാന്‍ എത്തിയ ദൃക്‌സാക്ഷികള്‍ പറയുന്നത്. കൂട്ടില്‍ കിടക്കുന്ന കുരങ്ങന്‍ കൂടിന്റെ ഗ്ലാസ്സുകള്‍ കല്ലുകൊണ്ട് ആവര്‍ത്തിച്ച് അടിച്ച് പൊട്ടിക്കാന്‍ ശ്രമിക്കുന്നു. കുരങ്ങന്‍ ഡിസ്‌പ്ലേ മതിലില്‍ അടിക്കുമ്പോള്‍ ഗ്ലാസ് പാളി പൊട്ടുകയും കുരങ്ങ് പേടിച്ച് ഓടുകയും ചെയ്യുന്നു. ഇതെല്ലാം കണ്ടുനിന്ന സന്ദര്‍ശകരാണ് വിവരം അധികാരികളെ അറിയിച്ചത്.

ഈ കുരങ്ങ് മറ്റ് കുരങ്ങുകളില്‍ നിന്ന് വ്യത്യസ്തമാണെന്ന് ഷെങ്ഷൂ മൃഗശാലയിലെ സ്റ്റാഫ് അംഗം ടിയാന്‍ ഷുലിയാവോ മാധ്യമങ്ങളോട് പറഞ്ഞു. ഞങ്ങള്‍ മറ്റ് കുരങ്ങുകള്‍ക്ക് തൊണ്ടോടു കൂടിയ വാല്‍നട്ട് തിന്നാന്‍ നല്‍കുമ്പോള്‍ അവയ്ക്ക് അത് കടിക്കാന്‍ മാത്രമേ അറിയൂ. എന്നാല്‍ കപൂച്ചിന്‍ കുരങ്ങന് കല്ലുകൊണ്ട് അടിച്ച് വാല്‍നട്ട് പൊട്ടിക്കാനും ഉപകരണങ്ങള്‍ എങ്ങനെ ഉപയോഗിക്കാമെന്നും അറിയാം. എന്നാല്‍കൂടിന്റെ ഗ്ലാസ് വളരെ ഉറപ്പുള്ളാതാണെന്നും ആദ്യമായാണ് കൂടിന്റെ ഗ്ലാസ് അടിച്ച് പൊട്ടിക്കാന്‍ കുരങ്ങാന്‍ ശ്രമിക്കുന്നത് എന്നും ടിയാന്‍ഷുലിയാവോ പറഞ്ഞു. ഈ സംഭവത്തിനുശേഷം കൂട്ടില്‍ കിടന്നിരുന്ന എല്ലാ കല്ലുകളും ആയുധങ്ങളും നീക്കം ചെയ്തതായും ടിയാന്‍അറിയിച്ചു. പൊട്ടിയ ഗ്ലാസ് മാറ്റി സ്ഥാപിക്കുമെന്നും മൃഗങ്ങളൊന്നും രക്ഷപ്പെടാന്‍ ശ്രമിക്കാതിരിക്കാന്‍ പട്രോളിംഗ് വര്‍ദ്ധിപ്പിക്കുമെന്നും ടിയാന്‍ മാധ്യമങ്ങളോട് പറഞ്ഞു.

വീഡിയോ കാണാന്‍: