Agriculture

Entertainment

September 22, 2021

BHARATH NEWS

Latest News and Stories

കോവിഡ് വാക്‌സിന്‍ ആദ്യഘട്ടത്തില്‍ കുട്ടികള്‍ക്കും വൃദ്ധര്‍ക്കും നല്‍കില്ല

മുംബൈ: കോവിഡ് പ്രതിരോധി വാക്‌സിന്‍ കുട്ടികള്‍ക്കും വൃദ്ധര്‍ക്കും ആദ്യഘട്ടത്തില്‍ നല്‍കില്ലെന്ന് പൂനൈ സെറം ഇന്‍സ്റ്റിറ്റ്യൂട്ട്. ആദ്യഘട്ടത്തില്‍ 15നും 65നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് വാക്‌സിന്‍ നല്‍കുക. 18 വയസിന് താഴെയും 65ന് മുകളിലും പ്രായമുള്ളവരില്‍ ക്ലിനിക്കല്‍ ട്രയല്‍ നടത്തില്ലെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു.

18 വയസ്സിനു താഴെ ഉള്ളവര്‍ക്കും 65 വയസ്സിനു മുകളില്‍ ഉള്ളവര്‍ക്കും വാക്‌സിന്‍ നല്‍കില്ല. 18 വയസ്സിനു താഴെയുള്ളവരില്‍ വാക്‌സിന്‍ പരീക്ഷണം നടക്കാത്തത് ആണ് കാരണം. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന വാക്‌സിന്‍ ആദ്യം ഇന്ത്യക്കാര്‍ക്ക് ലഭ്യമാക്കുമെന്നും വാക്‌സിന് അടിയന്തര ലൈസന്‍സ് ലഭ്യമാക്കാന്‍ ശ്രമം നടത്തിവരികയാണെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി പറഞ്ഞു.