Agriculture

Entertainment

September 20, 2021

BHARATH NEWS

Latest News and Stories

സംസ്ഥാനത്ത് ഇന്ന് കൊറോണ സ്ഥിരീകരിച്ചത് 5,643 പേര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് 5,643 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കോഴിക്കോട് 851, മലപ്പുറം 721, തൃശൂര്‍ 525, എറണാകുളം 512, കൊല്ലം 426, കോട്ടയം 399, പാലക്കാട് 394, ആലപ്പുഴ 381, തിരുവനന്തപുരം 370, കണ്ണൂര്‍ 277, ഇടുക്കി 274, പത്തനംതിട്ട 244, വയനാട് 147, കാസര്‍ഗോഡ് 122 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

27 മരണങ്ങളാണ് ഇന്ന് കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2223 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 87 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4951 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 571 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

കോഴിക്കോട് 801, മലപ്പുറം 688, തൃശൂര്‍ 513, എറണാകുളം 374, കൊല്ലം 424, കോട്ടയം 392, പാലക്കാട് 229, ആലപ്പുഴ 376, തിരുവനന്തപുരം 244, കണ്ണൂര്‍ 247, ഇടുക്കി 244, പത്തനംതിട്ട 173, വയനാട് 134, കാസര്‍ഗോഡ് 112 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

34 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം 8, കണ്ണൂര്‍ 5, എറണാകുളം, തൃശൂര്‍ 4 വീതം, കോഴിക്കോട് 3, പാലക്കാട്, വയനാട് 2 വീതം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5861 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 64,589 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 5,32,658 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,15,497 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.

ഇന്ന് 2 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഇടുക്കി ജില്ലയിലെ പെരുവന്താനം (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 11), കോട്ടയം ജില്ലയിലെ കൂരൂപ്പട (1, 9, 14) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

8 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 524 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.