Agriculture

Entertainment

September 20, 2021

BHARATH NEWS

Latest News and Stories

ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി ഏഴു ദിവസം കൂടി നീട്ടണമെന്ന് കസ്റ്റംസ്

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി ഏഴു ദിവസത്തേക്ക് കൂടി നീട്ടി കിട്ടണമെന്നാണ് കസ്റ്റംസ് ആവശ്യപ്പെട്ടു. കേസിലെ മറ്റ് പ്രതികളായ സ്വപ്‌ന സുരേഷ്, സരിത്ത് എന്നിവരുടെയും കസ്റ്റഡി കാലാവധി നീട്ടണമെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചു. പ്രതികളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കേണ്ടതുണ്ടെന്നതാണ് കസ്റ്റംസിന്റെ നിലപാട്.

പ്രതികളെ അഞ്ച് ദിവസത്തേക്കാണ് കസ്റ്റംസ് കസ്റ്റഡില്‍ വാങ്ങിയിരുന്നത്. ഇന്ന് കസ്റ്റഡി കാലാവധി അവസാനിക്കാനിരിക്കെയാണ് കസ്റ്റംസിന്റെ പുതിയ നീക്കം. രാവിലെ 11 മണിയോടുകൂടി ഇതുസംബന്ധിച്ച അപേക്ഷ കസ്റ്റംസ് സമര്‍പ്പിക്കും. സ്വപ്‌നയെയും സരിത്തിനെയും ഡോളര്‍ കടത്ത് കേസിലും എം ശിവശങ്കറിനെ നയതന്ത്ര ചാനലിലൂടെ സ്വര്‍ണം കടത്തിയ കേസിലുമായിരുന്നു കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്.