Agriculture

Entertainment

September 20, 2021

BHARATH NEWS

Latest News and Stories

ചെന്നിത്തലക്കെതിരെ ബാര്‍ കോഴ ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം സ്പീക്കറുടെ തീരുമാനം ഇന്നുണ്ടായേക്കും

തിരുവനന്തപുരം: രമേശ് ചെന്നിത്തലക്കെതിരായ ബാര്‍ കോഴ ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുക്കൊണ്ടുള്ള ആഭ്യന്തരവകുപ്പിന്റെ അപേക്ഷയില്‍ സ്പീക്കറുടെ തീരുമാനം ഇന്നുണ്ടായേക്കും. രമേശ് ചെന്നിത്തലയ്‌ക്കെതിരെ കേസെടുത്ത് അന്വേഷിക്കണമെന്നാണ് അപേക്ഷയിലെ ആവശ്യം.

ഇക്കാര്യത്തില്‍ വിജിലന്‍സ് ഡയറക്ടറെ വിളിച്ചു വരുത്തി വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം നിലപാടെടുക്കാനാണ് സാധ്യത. കിഫ്ബിയിലെ സി എ ജി റിപ്പോര്‍ട്ടില്‍ ഭരണ പ്രതിപക്ഷ കക്ഷികളുടെ അഞ്ച് അവകാശ ലംഘന പരാതികളും സ്പീക്കറുടെ പരിഗണനയിലുണ്ട്. ഇക്കാര്യവും സ്പീക്കര്‍ പരിശോധിക്കും. സ്പീക്കര്‍മാരുടെ സമ്മേളനത്തിനം കഴിഞ്ഞ് പി ശ്രീരാമകൃഷ്ണന്‍ ഗുജറാത്തില്‍ നിന്നും തിരുവനന്തപുരത്ത് തിരിച്ചെത്തിയിട്ടുണ്ട്.

ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കാന്‍ ബാറുടമകള്‍ പിരിച്ച പണം കെ പി സി സി പ്രസിഡണ്ടായിരുന്ന രമേശ് ചെന്നിത്തലയ്ക്കും മുന്‍ എക്‌സൈസ് മന്ത്രി കെ ബാബു, മുന്‍ ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ എന്നിവര്‍ക്ക് കൈമാറിയെന്നായിരുന്നു ബിജു രമേശിന്റെ വെളിപ്പെടുത്തല്‍.