Agriculture

Entertainment

June 7, 2023

BHARATH NEWS

Latest News and Stories

ബുറെവി ശക്തി കുറഞ്ഞു, കേരളത്തില്‍ റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പിന്‍വലിച്ചു

തിരുവനന്തപുരം: ബുറെവി ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് ന്യൂനമര്‍ദ്ദമായി മാറി ഇന്ന് ഉച്ചയ്ക്ക് ശേഷം കേരളത്തില്‍ എത്തും. കേരളത്തിലെ റെഡ്, ഓറഞ്ച് അലെര്‍ട്ടുകള്‍ പിന്‍വലിച്ചു. തിരുവനന്തപുരം മുതല്‍ മലപ്പുറം വരെയുള്ള പത്ത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ചെന്നൈയില്‍ കനത്ത മഴ തുടരുകയാണ്.

കാലാവസ്ഥാ വകുപ്പിന്റെ പുതിയ ബുള്ളറ്റിന്‍ പ്രകാരം അതിതീവ്ര മര്‍ദ്ദമായി തമിഴ്‌നാട്ടിലൂടെ സഞ്ചരിച്ച് ബുറേവി ശക്തി കുറഞ്ഞായിരിക്കും കേരളത്തില്‍ പ്രവേശിക്കുക. കേരളത്തില്‍ പ്രവേശിക്കുമ്പോള്‍ വേഗം 30 മുതല്‍ 40 കിലോമീറ്ററായിരിക്കും എന്നാണ് പ്രവചനം. തിരുവനന്തപുരം ജില്ലയിലെ വടക്ക് കിഴക്കന്‍ മേഖലയിലൂടെ ന്യൂനമര്‍ദ്ദം അറബിക്കടലില്‍ എത്തും.

തെക്കന്‍ ജില്ലകളില്‍ ഇതില്‍ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം വിമാനത്താവളം അടയ്ക്കും. അടുത്ത മൂന്ന് മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാംകുളം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ചിലയിടങ്ങളില്‍ മഴയ്ക്ക് സാധ്യത ഉണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.