Agriculture

Entertainment

June 5, 2023

BHARATH NEWS

Latest News and Stories

രാഹുൽ ഗാന്ധിക്ക് നേതൃപാടവമില്ലെന്ന് തുറന്നടിച്ച് ശരത് പവാർ

മുംബൈ . രാഹുല്‍ ഗാന്ധിയെ രാജ്യം നേതാവായി അംഗീകരിച്ചിട്ടില്ലെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. രാഹുല്‍ ഗാന്ധിയുടെ പ്രവര്‍ത്തനങ്ങളില്‍ സ്ഥിരതയില്ലാത്തതാണ് ഇതിനു കാരണമെന്നും അദ്ദേഹം. മറാഠി ദിനപത്രം ലോക്മത്തിന് നല്‍കിയ അഭിമുഖത്തിലാണ് പവാറിന്റെ വിമര്‍ശനം. “ഇക്കാര്യത്തില്‍ ചില ചോദ്യങ്ങളുയരുന്നുണ്ട്. പ്രവര്‍ത്തനങ്ങളില്‍ സ്ഥിരതയില്ല. രാജ്യം നേതാവായി അംഗീകരിക്കണമെങ്കില്‍ സ്ഥിരത വേണം”- രാഹുലിനെ നേതാവായി അംഗീകരിക്കാന്‍ രാജ്യം തയാറാണോ എന്ന ചോദ്യത്തിന് മറുപടിയായി പവാര്‍ പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും കുടുംബവുമായി എനിക്ക് വിയോജിപ്പുകളുണ്ടെങ്കിലും രാജ്യത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഇന്നും ഗാന്ധി- നെഹ്റു കുടുംബത്തോട് ശക്തമായ ഇഴയടുപ്പമുണ്ടെന്ന് അംഗീകരിക്കുന്നെന്നും അദ്ദേഹം.

രാഹുലിനെക്കുറിച്ച്‌ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ തന്റെ പുസ്തകത്തില്‍ നടത്തിയ പരാമര്‍ശങ്ങളെ പവാര്‍ വിമര്‍ശിച്ചു. രാഹുലിന് പരിഭ്രമമുണ്ടെന്നും അഭിരുചിയില്ലാത്ത കുട്ടി അധ്യാപകരെ പ്രീതിപ്പെടുത്താന്‍ ശ്രമിക്കുന്നതുപോലെയാണ് രാഹുലിന്റെ പെരുമാറ്റമെന്നും ഒബാമ ആരോപിച്ചിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യത്തിന് ലോകത്തുള്ള മുഴുവന്‍ പേരുടെയും കാഴ്ചപ്പാടുകള്‍ അംഗീകരിക്കേണ്ട കാര്യം തനിക്കില്ലെന്ന് പവാറിന്റെ മറുപടി. എന്റെ രാജ്യത്തെ നേതൃത്വത്തെക്കുറിച്ച്‌ എനിക്ക് എന്തും പറയാം. എന്നാല്‍, മറ്റൊരു രാജ്യത്തെക്കുറിച്ച്‌ പറയുന്നതിന് പരിധിയുണ്ട്. ഒബാമ ആ പരിധി ലംഘിച്ചു- പവാര്‍ പറഞ്ഞു