Agriculture

Entertainment

June 5, 2023

BHARATH NEWS

Latest News and Stories

പുതിയ ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കുന്നതില്‍ എച്ച്.ഡി.എഫ്.സി ബാങ്കിനെ തടഞ്ഞ് റിസര്‍വ് ബാങ്ക്

മുംബൈ: ഉപഭോക്താക്കള്‍ക്ക് പുതിയ ക്രെഡിറ്റ് കാര്‍ഡ് ലഭ്യമാക്കുന്നത് താല്‍കാലികമായി നിര്‍ത്തിവയ്ക്കാന്‍ എച്ച് ഡി എഫ് സി ബാങ്കിന് റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കി. ബാങ്കിന്റെ ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് തടസം ഉണ്ടാകുന്നുവെന്ന ഇടപാടുകാരുടെ പരാതികളെ തുടര്‍ന്നാണ് റിസര്‍വ് ബാങ്കിന്റെ ഇടപെടല്‍.

ഡിജിറ്റല്‍ ബാങ്കിങ് മേഖലയിലെ സാങ്കേതിക തകരാറുകള്‍ പരിഹരിച്ചതിനുശേഷം മാത്രം ക്രെഡിറ്റ് കാര്‍ഡ് ലഭ്യമാക്കിയാല്‍ മതിയെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. ബാങ്കിന്റെ നിലവിലെ ഇടപാടുകളെ ഇത് ബാധിക്കില്ല. കൂടാതെ എച്ച് ഡി എഫ് സി ബാങ്കിന്റെ ഡിജിറ്റല്‍ ബാങ്കിങ് സേവനങ്ങളും റിസര്‍വ് ബാങ്ക് താല്‍കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.

പ്രാഥമിക ഡാറ്റാ സെന്ററിലെ വൈദ്യുതി തകരാറിനെത്തുടര്‍ന്ന് നവംബര്‍ 21 ന് ബാങ്കിന്റെ ഇന്റര്‍നെറ്റ് ബാങ്കിംഗ് സേവനങ്ങള്‍ തകരാറിലായത് വ്യാപക പരാതികള്‍ക്ക് ഇടയാക്കിയിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി ബാങ്കിന്റെ ഇന്റര്‍നെറ്റ് ബാങ്കിംഗ് / മൊബൈല്‍ ബാങ്കിംഗ് / പേയ്‌മെന്റ് യൂട്ടിലിറ്റികളിലെ തകരാറുകള്‍ എന്നിവ സംബന്ധിച്ച് ആര്‍ബിഐ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

അതേസമയം ഡിജിറ്റല്‍ ബാങ്കിംഗ് ചാനലുകളില്‍ അടുത്തിടെയുണ്ടായ തകരാറുകള്‍ പരിഹരിക്കുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിച്ച് വരികയാണെന്ന് എച്ച്ഡിഎഫ്‌സി ബാങ്ക് എംഡിയും സി ഇ ഒയുമായ ശശി ജഗദീഷന്‍ അറിയിച്ചു. ഇപ്പോഴത്തെ സൂപ്പര്‍വൈസറി നടപടി ക്രെഡിറ്റ് കാര്‍ഡുകള്‍, ഡിജിറ്റല്‍ ബാങ്കിംഗ് ചാനലുകള്‍, നിലവിലുള്ള പ്രവര്‍ത്തനങ്ങള്‍ ഉപഭോക്താക്കളെ ബാധിക്കില്ലെന്നും ഉപയോക്താക്കള്‍ക്ക് ആശങ്കകളൊന്നുമില്ലാതെ ഇടപാട് തുടരാമെന്നും ശശി ജഗദീഷന്‍ ഉപയോക്താക്കള്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കി.