Agriculture

Entertainment

June 4, 2023

BHARATH NEWS

Latest News and Stories

കർഷകസമരം ഒൻപതാം ദിവസത്തിലേക്ക് .കർഷകർക്ക് പിന്തുണയുമായി കൂടുതൽ നേതാക്കൾ രംഗത്ത്. പ്രതിസന്ധിയിൽ ബിജെപി

ന്യൂഡൽഹി.കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി അതിര്‍ത്തികളില്‍ കര്‍ഷകര്‍ നടത്തുന്ന സമരം ഒമ്ബതാം ദിവസത്തിലേക്ക്. വിവാദ നിയമങ്ങള്‍ പിന്‍വലിക്കണമെന്നും അതിനായി പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനം വിളിക്കണമെന്നുമുള്ള കര്‍ഷകരുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കാത്തതിന തുടര്‍ന്നാണ് ഒത്തുതീര്‍പ്പ്ചര്‍ച്ച കഴിഞ്ഞ ദിവസം പരാജപ്പെട്ടത്.താങ്ങുവിലയില്‍ മാറ്റമുണ്ടാകില്ലെന്ന് കേന്ദ്രം നിലപാടറിയിച്ചെങ്കിലും നിയമം പിന്‍വലിക്കണമെന്ന ഉറച്ച നിലപാടിലാണ് കര്‍ഷകര്‍.

ഏ​ഴ​ര മ​ണി​ക്കൂ​ർ നീ​ണ്ട മാരത്തൺ ച​ർ​ച്ച​യി​ൽ ക​ർ​ഷ​ക​ർ ത​ങ്ങ​ളു​ടെ നി​ല​പാ​ടു​ക​ളി​ൽനി​ന്ന് അ​ണു​വി​ട മാ​റാ​തെ നി​ന്നു. എ​ന്നാ​ൽ, സ​ർ​ക്കാ​രി​ന് ഒ​ന്നി​ലും പി​ടി​വാ​ശി​യി​ല്ലെ​ന്നു കൃ​ഷി​മ​ന്ത്രി ന​രേ​ന്ദ്ര സിം​ഗ് തോ​മ​ർ പ​റ​ഞ്ഞു. ച​ർ​ച്ച​യി​ൽ മി​നി​മം താ​ങ്ങു​വി​ല ഉ​റ​പ്പുവ​രു​ത്തു​ന്ന​തി​ന് രാ​ജ്യ​വ്യാ​പ​ക നി​യ​മം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും മി​നി​മം താ​ങ്ങു​വി​ല​യി​ൽ കു​റ​ഞ്ഞ് കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ൾ വാ​ങ്ങു​ന്ന​വ​ർ​ക്ക് ശി​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. അ​തോ​ടൊ​പ്പംത​ന്നെ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ണം എ​ന്ന നി​ല​പാ​ടി​ൽ ഉ​റ​ച്ചുനി​ൽ​ക്കു​ക​യും ചെ​യ്തു.

നി​യ​മം നി​ല​വി​ൽവ​ന്നു ക​ഴി​ഞ്ഞു​ള്ള പ​രാ​തി​ക​ൾ​ക്കു സ​ബ് ജു​ഡീ​ഷൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ പോ​കാ​മെ​ന്നാ​ണ് വ്യ​വ​സ്ഥ. എ​ന്നാ​ൽ, ഇ​തു കീ​ഴ്ക്കോ​ട​തി​യാ​ണെ​ന്നും മ​റ്റ് കോ​ട​തി​യി​ൽ പോ​കാ​ൻ ക​ഴി​യ​ണ​മെ​ന്നു​മാ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം. ഇ​ക്കാ​ര്യം സ​ർ​ക്കാ​ർ പ​രി​ഗ​ണി​ക്കു​മെ​ന്നു കൃ​ഷി​മ​ന്ത്രി പ​റ​ഞ്ഞു.

കൃ​ഷി​മ​ന്ത്രി​യും ഭ​ക്ഷ്യ, വാ​ണി​ജ്യ മ​ന്ത്രി​മാ​രും അ​ല്ലാ​തെ ആ​ഭ്യ​ന്ത​ര, പ്ര​തി​രോ​ധ മ​ന്ത്രി​മാ​രെ ച​ർ​ച്ച​യി​ൽ നി​ന്നു മാ​റ്റി നി​ർ​ത്ത​ണ​മെ​ന്നും ക​ർ​ഷ​ക​ർ പ്ര​ത്യേ​കം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.
കേ​ന്ദ്രസ​ർ​ക്കാ​ർ ക​ർ​ഷ​ക​രു​മാ​യി ന​ട​ത്തു​ന്ന നാ​ലാ​മ​ത്തെ ച​ർ​ച്ച​യാ​ണ് തീ​രു​മാ​ന​മാ​കാ​തെ പി​രിഞ്ഞ​ത്. ക​ർ​ഷ​കപ്ര​ക്ഷോ​ഭം ഡ​ൽ​ഹി​യി​ലേ​ക്ക് നീ​ങ്ങി​യ​തി​നു ശേ​ഷ​മു​ള്ള ര​ണ്ടാ​മ​ത്തെ ച​ർ​ച്ച​യാ​യി​രു​ന്നു ഇ​ന്ന​ല​ത്തേ​ത്. ഇ​തി​നി​ടെ, കാ​ർ​ഷി​കപ്ര​ക്ഷോ​ഭം ഉ​ൾ​പ്പെടെ ച​ർ​ച്ച ചെ​യ്യാ​ൻ പാ​ർ​ല​മെ​ന്‍റി​ന്‍റെ ശീ​ത​കാ​ല സ​മ്മേ​ള​നം ഉ​ട​ൻ വി​ളി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍ഗ്ര​സ് ലോ​ക്സ​ഭാ ക​ക്ഷി നേ​താ​വ് അ​ധീ​ർ ര​ഞ്ജ​ൻ ചൗ​ധ​രി ഇ​ന്ന​ലെ സ്പീ​ക്ക​ർ​ക്കു ക​ത്തു ന​ൽ​കി.

കേ​ന്ദ്ര കൃ​ഷിമ​ന്ത്രി ന​രേ​ന്ദ്ര സിം​ഗ് തോ​മ​ർ, ഭ​ക്ഷ്യമ​ന്ത്രി പി​യൂ​ഷ് ഗോ​യ​ൽ, വാ​ണി​ജ്യ സ​ഹ​മ​ന്ത്രി സോം ​പ്ര​കാ​ശ് എ​ന്നി​വ​രാ​ണ് നാ​ൽ​പ​തോ​ളം ക​ർ​ഷ​ക സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​ത്. ക​ർ​ഷ​ക​ർ ഉ​ന്ന​യി​ച്ച വി​ഷ​യ​ങ്ങ​ളി​ൽ കേ​ന്ദ്ര കൃ​ഷിമ​ന്ത്രാ​ല​യ സെ​ക്ര​ട്ട​റി സ​ഞ്ജ​യ് അ​ഗ​ർ​വാ​ൾ മ​റു​പ​ടി ന​ൽ​കി.

ത​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന വി​ഷ​യ​ങ്ങ​ൾ അ​ഞ്ചു പ്ര​ധാ​ന ഇ​ന​ങ്ങ​ളാ​യി തി​രി​ച്ച് പ​ത്തു പേ​ജ് വ​രു​ന്ന അ​ജ​ൻ​ഡ​യു​മാ​യാ​ണ് ക​ർ​ഷ​ക പ്ര​തി​നി​ധി​ക​ൾ സ​ർ​ക്കാ​രി​നു മു​ന്നി​ലെ​ത്തി​യ​ത്.അതേസമയമം ഡെല്‍ഹി-മീററ്റ് ദേശീയപാതയിലൂടെ വ്യാപകമായി കര്‍ഷകര്‍ എത്തി തുടങ്ങിയതോടെ അതിര്‍ത്തി അടച്ചു. ഗാസിപ്പുരില്‍ നൂറ് കണക്കിന് ട്രാക്‌ടറുകളില്‍ കര്‍ഷകര്‍ പ്രത്യക്ഷപ്പെട്ടതോടെ ഇവിടെ കൂടുതല്‍ അര്‍ധസൈനികരെ കേന്ദ്രസര്‍ക്കാര്‍ വിന്യസിച്ചു.

കേന്ദ്ര സര്‍ക്കാരിന്റെ പു​തി​യ കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ള്‍ പി​ന്‍​വ​ലി​ച്ചി​ല്ലെ​ങ്കി​ല്‍ രാ​ജ്യ​വ്യാ​ക പ്ര​ക്ഷോ​ഭ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്യു​മെ​ന്ന് പ​ശ്ചി​മ ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി. ​സ​ര്‍​ക്കാ​ര്‍ വി​വാ​ദ നി​യ​മ​ങ്ങ​ള്‍ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് അ​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. ട്വി​റ്റ​റി​ലൂ​ടെ​യാ​യി​രു​ന്നു മ​മ​ത​യു​ടെ പ്ര​തി​ക​ര​ണം.വെ​ള്ളി​യാ​ഴ്ച അ​ഖി​ലേ​ന്ത്യാ തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് യോ​ഗം വി​ളി​ച്ചി​ട്ടു​ണ്ട്. റോ​ക്ക​റ്റു​പോ​ലെ വി​ല​ക്ക​യ​റ്റ​ത്തി​നു കാ​ര​ണ​മാ​കു​ന്ന കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ അ​വ​ശ്യ​സാ​ധ​ന നി​യ​മം സാ​ധാ​ര​ണ​ക്കാ​രെ എ​ങ്ങ​നെ ബാ​ധി​ക്കു​ന്നു​വെ​ന്ന് പാ​ര്‍​ട്ടി ച​ര്‍​ച്ച ചെ​യ്യും. ജ​ന​വി​രു​ദ്ധ നി​യ​മം കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നും അ​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.