Agriculture

Entertainment

June 4, 2023

BHARATH NEWS

Latest News and Stories

മഹാരാഷ്ട്രയിൽ ബിജെപിക്ക് തിരിച്ചതി. ആർ എസ് എസ് ആസ്ഥാനമായ നാഗ്പൂരിൽ മുപ്പത് വർഷത്തിന് ശേഷം കോൺഗ്രസ് അട്ടിമറി വിജയം

മുംബൈ. മഹാരാഷ്ട്രയില്‍ ബിജെപിയ്ക്ക് തിരിച്ചടി. കഴിഞ്ഞ വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സീറ്റ് നേടിയിട്ടും ഭരണം നഷ്ടമായ ബിജെപിയ്ക്ക് മഹാരാഷ്ട്ര ലെജിസ്‌ളേറ്റീവ് കൗണ്‍സിലിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും തിരിച്ചടി. ഇ ആഴ്ച ആദ്യം നടന്ന വോട്ടെടുപ്പില്‍ മഹാ വികാസ് അഘാഡി സഖ്യത്തിന് നാലിടത്തും ഒരിടത്ത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്കുമാണ് ജയം. ഒരിടത്ത് മാത്രമാണ് ബിജെപിയ്ക്ക് ജയം നേടാനായത്.

ശിവസേനയ്ക്ക് ഒരു സീറ്റില്‍ പോലും മുന്നേറാനായില്ല. അമരാവതിയില്‍ ശിവസേന പിന്തുണച്ച സ്ഥാനാര്‍ത്ഥി സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക് പിന്നിലാണ്. തങ്ങള്‍ക്ക് ഏറെ സ്വാധീനമുളള ഇടങ്ങളില്‍ പോലും ബിജെപിയ്ക്ക് കൈവിട്ടു പോയി.

മഹാസഖ്യത്തിലെ കോണ്‍ഗ്രസും എന്‍സിപിയും രണ്ടു വീതം സ്ഥാനാര്‍ത്ഥികളെ മത്സരത്തിനിറക്കിയപ്പോള്‍ ശിവസേന ഒരു സീറ്റിലാണ് മത്സരിച്ചത്. ബിജെപി നാലു സീറ്റില്‍ മത്സരിക്കുകയും ഒരിടത്ത് സ്വതന്ത്ര സ്ഥാനാര്‍തഥിക്ക് പിന്തുണ നല്‍കുകയുമായിരുന്നു. ഔറംഗബാദ്, പൂനെ എന്നിവിടങ്ങളില്‍ എന്‍സിപി ജയിച്ചു കയറിയപ്പോള്‍ ധൂലേ നന്ദൂര്‍ബാറിലാണ് ബിജെപി ജയിച്ചത്.

പൂനെയില്‍ അരുണ്‍ ലാഡും ഔറംഗബാദില്‍ സതീഷ് ഭാനുദസ്‌റാവുവും വിജയം നേടി. ബിജെപി യുടെ അമരീഷ് രസിക് ലാല്‍ പട്ടേല്‍ ജയിച്ചു. പൂനേ ഡിവിഷനിലെ ടീച്ചേഴ്‌സ് മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ ദിങ്കര്‍ ആസ്ഗാവ്കറും നാഗ്പൂര്‍ ഡിവിഷനില്‍ അഭിജിത് ഗോവിന്ദ് റാവുവും ജയിച്ചു. അമരാവതിഡിവിഷനില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി കിരണ്‍ സരണിക് ആണ് ജയിച്ചത്.

ആ​ർ​എ​സ്എ​സ് ആ​സ്ഥാ​നം സ്ഥി​തി ചെ​യ്യു​ന്ന നാ​ഗ്പൂ​രി​ലും പ​ര​ന്പ​രാ​ഗ​ത ശ​ക്തി​കേ​ന്ദ്ര​മാ​യ പൂ​ന​യി​ലും ബി​ജെ​പി​യെ കോ​ണ്‍​ഗ്ര​സ് അ​ട്ടി​മ​റി​ച്ച​താ​ണ് ശ്ര​ദ്ധേ​യ​മാ​യ മാ​റ്റം. 30 വ​ർ​ഷ​മാ​യി ബി​ജെ​പി വി​ജ​യി​ച്ചു​വ​ന്ന സീ​റ്റാ​ണ് നാ​ഗ്പൂ​രി​ലേ​ത്.