Agriculture

Entertainment

June 5, 2023

BHARATH NEWS

Latest News and Stories

തദ്ദേശ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുക ബി ജെ പിയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

തിരുവനന്തപുരം: ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ വലിയ നേട്ടമുണ്ടാക്കുക ബി ജെ പി ആയിരിക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ബി ജെ പിയുടെ വോട്ടിലും സീറ്റിംഗിലും വലിയ വര്‍ദ്ധനവ് ഉണ്ടാകുമെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് ഇന്റലിജന്‍സ് മുഖ്യമന്ത്രിക്ക് നല്‍കിയിരിക്കുന്നത്.

നിലവില്‍ ത്രിതല പഞ്ചായത്തുകള്‍ ഉള്‍പ്പെടെ 1321 അംഗങ്ങളാണ് ബി ജെ പിക്ക് ഉള്ളത്. ഇത് നാലിരട്ടിയിലധികമായി വര്‍ദ്ധിക്കും. 5000-6000 വാര്‍ഡുകളില്‍ ജയിക്കുക ബി ജെ പി പ്രതിനിധികളാകും. തിരുവന്തപുരം, പാലക്കാട്, തൊടുപുഴ, തൃപ്പൂണിത്തുറ, കൊടുങ്ങല്ലൂര്‍, ആറ്റിങ്ങല്‍ തുടങ്ങി 10-12 നഗരസഭകളുടെ ഭരണം ബി ജെ പിയ്ക്ക് ലഭിക്കും. 60-70 പഞ്ചായത്തുകളിലും ഭരണം കിട്ടും. നിലവില്‍ പാലക്കാട് നഗരസഭ ഉള്‍പ്പെടെ 11 സ്ഥലത്താണ് ബി ജെ പി ഭരിക്കുന്നത്.

പത്തനംതിട്ട ജില്ലയില്‍ കുളനട, കുറ്റൂര്‍, നെടുമ്പ്രം, കൊറ്റനാട് എന്നിങ്ങനെ നാല് പഞ്ചായത്തുകളിലും തിരുവനന്തപുരം ജില്ലയില്‍ വെങ്ങാനൂര്‍, കല്ലിയൂല്‍, വിളവൂര്‍ക്കല്‍ എന്നിങ്ങനെ മൂന്ന് പഞ്ചായത്തുകളിലും കാസര്‍ഗോഡ് ജില്ലയില്‍ മധൂര്‍, ബെല്ലൂര്‍ എന്നിങ്ങനെ രണ്ട് പഞ്ചായത്തുകളിലും തൃശ്ശൂര്‍ ജില്ലയിലെ അവിണിശ്ശേരി പഞ്ചായത്തിലും ബി ജെ പിയാണ് ഭരിക്കുന്നത്. 59 പഞ്ചായത്തുകളില്‍ ബി ജെ പി പ്രതിപക്ഷത്തും 94 സ്ഥലത്ത് നിര്‍ണ്ണായക ഘടകവുമായി നിലനില്‍ക്കുന്നു.

ആറ് നഗരസഭകളില്‍ ബി ജെ പിയായിരുന്നു പ്രതിപക്ഷത്ത്. ഇത്തവണ ഗ്രാമപഞ്ചായത്തില്‍ 13,338 വാര്‍ഡില്‍ ബി ജെ പിയും 383 ഇടത്ത് ബി ജെ പിയുടെ ഘടക കക്ഷികളും മത്സരിക്കുന്നുണ്ട്. നഗരസഭകളില്‍ മൊത്തം 2277 സ്ഥാനാര്‍ത്ഥികളും 75 സീറ്റില്‍ ബി ജെ പി ഘടക കക്ഷികളുമുണ്ട്. കോര്‍പ്പറേഷനുകളില്‍ ബി ജെ പിയുടെ 373 സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടെ 409 എന്‍ ഡി എ സ്ഥാനാര്‍ത്ഥികളാണ് ഉള്ളത്.