Agriculture

Entertainment

June 5, 2023

BHARATH NEWS

Latest News and Stories

കിം കി ഡൂക്ക് അന്തരിച്ചു

പ്രശസ്ത ദക്ഷിണ കൊറിയന്‍ ചലച്ചിത്രകാരന്‍ കിം കി ഡൂക്ക് കോവിഡ് ബാധിച്ച് അന്തരിച്ചു. 59 വയസായിരുന്നു. കോവിഡ് ബാധയെ തുടര്‍ന്നാണ് മരണമെന്നാണ് റിപ്പോര്‍ട്ട്. കോവിഡ് ബാധിച്ച് അത്യാസന്ന നിലയിലായിരുന്നു കിം കി ഡുക്കെന്നും വെള്ളിയാഴ്ച അര്‍ദ്ധരാത്രി 1:20 നായിരുന്നു അന്ത്യമെന്നും ലാത്വിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

റിഗയ്ക്കടുത്തുള്ള കടല്‍ തീരത്ത് വീട് വാങ്ങുന്നതിനായി നവംബര്‍ 20 നാണ് കിം കിഡുക്ക് ലാത്വിയയിലെത്തിയത്. എന്നാല്‍ മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന മീറ്റിംഗുകളില്‍ അദ്ദേഹത്തെ കാണാതായപ്പോഴാണ് സുഹൃത്തുക്കള്‍ അന്വേഷിച്ചിറങ്ങിയതെന്നാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കിം കി ഡുക്കിന്റെ പല സിനിമകളും കേരള അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളില്‍ നിരവധി തവണ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കേരളത്തിലും നിരവധി ആരാധകരാണ് അദ്ദേഹത്തിനുള്ളത്.

ഹ്യൂമന്‍, സ്‌പേസ്, ടൈം ആന്‍ഡ് ഹ്യൂമന്‍, സ്പ്രിംഗ് സമ്മര്‍ ഫാള്‍സ് വിന്റര്‍, മോബിയസ്, പിയാത്ത, ബാഡ് ഗയ്, ദി ബോ എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന ചിത്രങ്ങള്‍. നിരവധി അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.