Agriculture

Entertainment

June 3, 2023

BHARATH NEWS

Latest News and Stories

സി.എം രവീന്ദ്രനെ ഡിസ്ചാര്‍ജ്ജ് ചെയ്തു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ഡിസ്ചാര്‍ജ് ചെയ്തു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. മെഡിക്കല്‍ കോളേജില്‍ നിന്നും ജവഹര്‍ നഗറിലെ വീട്ടിലേക്കാണ് അദ്ദേഹം പോയത്. രവീന്ദ്രന് ഡോക്ടര്‍മാര്‍ ഒരാഴ്ചത്തെ വിശ്രമം നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൊവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സി എം രവീന്ദ്രന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയത്.

മൂന്നാം തവണയും ഇ ഡി യുടെ ചോദ്യം ചെയ്യലിന് രവീന്ദ്രന്‍ ഹാജരാകാതിരുന്നതും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെ ആശുപത്രിയില്‍ ചികിത്സ തേടിയതും വിവാദമായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകാന്‍ രവീന്ദ്രന് ഇ ഡിയുടെ നോട്ടീസ് ലഭിച്ചത്. എന്നാല്‍ ഹാജരാകാന്‍ സാവകാശം തേടി രവീന്ദ്രന്‍ ഇ.ഡിക്ക് കത്തയച്ചു. തലവേദന, നടുവേദന തുടങ്ങിയ അസുഖങ്ങളാണ് സി എം രവീന്ദ്രന്‍ ചൂണ്ടിക്കാണിച്ചത്.

രവീന്ദ്രന് തുടര്‍ചികിത്സ വേണമെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ വിലയിരുത്തല്‍. രവീന്ദ്രന്റെ കഴുത്തിലും ഡിസ്‌കിനും പ്രശ്‌നമുണ്ടെന്ന് എംആര്‍ഐ റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. എന്നാല്‍ ശസ്ത്രക്രിയ ആവശ്യമുള്ള ഗുരുതര പ്രശ്‌നമില്ലെന്നാണ് മെഡിക്കല്‍ ബോര്‍ഡ് ഇന്നലെ വിലയിരുത്തിയത്. തുടര്‍ന്ന് ഇന്ന് ചേര്‍ന്ന മെഡിക്കല്‍ യോഗം ബോര്‍ഡ് സി എം രവീന്ദ്രനെ ഡിസ്ചാര്‍ജ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.