Agriculture

Entertainment

October 18, 2021

BHARATH NEWS

Latest News and Stories

പാലക്കാട്ടെ ദുരഭിമാനക്കൊലക്കേസിലെ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

പാലക്കാട്: പാലക്കാട്ടെ ദുരഭിമാനക്കൊലക്കേസിലെ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയുടെ അച്ഛന്‍ പ്രഭുകുമാറും അമ്മാവന്‍ സുരേഷുമാണ് അറസ്റ്റിലായത്. ഇവരെ നാളെ തെളിവെടുപ്പിനായി കൃത്യം നടന്ന സ്ഥലത്തെത്തിക്കും. പ്രതികള്‍ക്കെതിരെ 302 വകുപ്പ് ചുമത്തിയിട്ടുണ്ട്.

പ്രണയിച്ച് വിവാഹം കഴിച്ച എലമന്ദം സ്വദേശി അനീഷിനെയാണ് ഭാര്യാവീട്ടുകാര്‍ കൊലപ്പെടുത്തിയത്. തേങ്കുറിശ്ശിക്ക് സമീപം മാനാംകുളമ്പിലാണ് കൊലപാതകം നടന്നത്. മൂന്നു മാസം മുമ്പാണ് അനീഷിന്റെ വിവാഹം കഴിഞ്ഞത്. അനീഷിനെ കൊന്നത് ഭാര്യവീട്ടുകാരെന്നാണ് ബന്ധുക്കള്‍ പറഞ്ഞിരുന്നു.

അനീഷിന്റെ കൊലപാതകം ആസൂത്രിതമെന്ന് സഹോദരന്‍ പറഞ്ഞിരുന്നു. കൊലപാതകത്തിന് ദൃക്‌സാക്ഷിയാണ് സഹോദരന്‍. വണ്ടിയില്‍ വന്ന് വാളെടുത്ത് അനിയനെ വെട്ടിവീഴ്ത്തുകയായിരുന്നു എന്നും സഹോദരന്‍ പറഞ്ഞു.

അതേസമയം, കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ച് ഡി വൈ എസ് പി പ്രഭാകരന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.