Agriculture

Entertainment

October 18, 2021

BHARATH NEWS

Latest News and Stories

ശിവഗിരി തീര്‍ത്ഥാടനം: ദിവസവും പരമാവധി ആയിരം പേര്‍ക്ക് ദര്‍ശനാനുമതി

ശിവഗിരി: കോവിഡ് പശ്ചാത്തലത്തില്‍ ശിവഗിരി തീര്‍ത്ഥാടനത്തിന് പരമാവധി 1000 പേര്‍ക്ക് ദര്‍ശനാനുമതി. ജില്ലാ കളക്ടറുടെയും ആരോഗ്യവകുപ്പിന്റെയും നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് ഇത്തവണ 88-ാമത് ശിവഗിരി തീര്‍ത്ഥാടനം സംഘടിപ്പിച്ചിട്ടുളളത്.

മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതനുസരിച്ച് ദിവസവും പരമാവധി ആയിരം പേര്‍ക്കാണ് ദര്‍ശനാനുമതി. ശിവഗിരിമഠം ഓഫീസുമായും പി.ആര്‍.ഒയുമായും ബന്ധപ്പെട്ട് ബുക്ക് ചെയ്ത് വേണം വരാന്‍. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം മാസ്‌ക്, ഗ്ലൗസ്, സാനിറ്റൈസര്‍ തുടങ്ങിയവ കൃത്യമായി ഉപയോഗിക്കുവാനും സാമൂഹിക അകലം പാലിക്കുവാനും തീര്‍ത്ഥാടകര്‍ ശ്രദ്ധിക്കേണ്ടതാണ്.

രാവിലെ 6 മുതല്‍ വൈകുന്നേരം 6 വരെയാണ് തീര്‍ത്ഥാടകര്‍ക്ക് ശിവഗിരിയില്‍ അനുവദിച്ചിട്ടുളള സമയം. ഈ സമയത്തല്ലാതെ ദര്‍ശനത്തിനും പുതുവത്സര പൂജയ്ക്കും ആരെയും അനുവദിക്കില്ല. കോവിഡ് പശ്ചാത്തലത്തില്‍ അന്നദാനവും താമസസൗകര്യവും ഉണ്ടായിരിക്കുന്നതല്ല. ല്ലെന്നും സന്ദര്‍ഭത്തിന്റെ ഗൗരവം കണക്കിലെടുത്ത് തീര്‍ത്ഥാടകര്‍ സഹകരിക്കണമെന്ന് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ അഭ്യര്‍ത്ഥിച്ചു.