Agriculture

Entertainment

October 18, 2021

BHARATH NEWS

Latest News and Stories

തദ്ദേശതെരഞ്ഞെടുപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥി രേഷ്മ മറിയം റോയിക്ക് ഇനി ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് ബഹുമതിയും

പത്തനംതിട്ട: ഏറ്റവും പ്രായം കുറഞ്ഞ മേയറെ തെരഞ്ഞെടുത്ത് ചരിത്രം സൃഷ്ടിച്ച സി പി എമ്മില്‍ നിന്ന് ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡണ്ടും. സി പി എം സ്ഥാനാര്‍ത്ഥിയായി പത്തനംതിട്ട ജില്ലയില്‍ മത്സരിച്ച 21 വയസ്സുകാരിയായ രേഷ്മ മറിയം റോയ് ആണ് പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തേക്ക് വരുന്നത്.

അരുവാപ്പുലം പഞ്ചായത്തിലാണ് രേഷ്മ മറിയം റോയ് പ്രസിഡന്റ് ആകുന്നത്. ഇതോടെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡണ്ടാകും രേഷ്മ. അരുവാപ്പുലം പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ നിന്നാണ് രേഷ്മ മറിയം റോയ് മത്സരിച്ചത്. യു ഡി എഫിന്റെ വാര്‍ഡ് എഴുപത് വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രേഷ്മ വിജയിച്ചത്.

കോന്നി വിഎന്‍എസ് കോളേജില്‍ നിന്ന് ബിബിഎ പൂര്‍ത്തിയാക്കിയ രേഷ്മ എസ്എഫ്‌ഐയുടെ സജീവ പ്രവര്‍ത്തകയായിരുന്നു. പ്രളയ സമയത്തും കോവിഡ് മഹാമാരിയുടെ കാലത്തും നാട്ടില്‍ സാമൂഹ്യജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു രേഷ്മ. നിലവില്‍ എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അംഗവുമാണ്.