Agriculture

Entertainment

October 26, 2021

BHARATH NEWS

Latest News and Stories

യാക്കോബായ-ഓര്‍ത്തഡോക്‌സ് സഭാതര്‍ക്കം: പരിഹാര നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇരു സഭാ പ്രതിനിധികളും പ്രധാനമന്ത്രിയെ കാണും

ന്യൂഡല്‍ഹി: യാക്കോബായ-ഓര്‍ത്തഡോക്‌സ് സഭാ തര്‍ക്കത്തില്‍ പരിഹാര നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച. യാക്കോബായ ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള പള്ളി തര്‍ക്കം രൂക്ഷമായി തുടരുന്നതിനിടെയിലാണ് പ്രധാനമന്ത്രി ഇരു വിഭാഗങ്ങളുമായും ചര്‍ച്ച നടത്തുന്നത്. ഇരു വിഭാഗത്തിന്റെയും മൂന്ന് പ്രതിനിധികളെയാണ് കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചിരിക്കുന്നത്.

ഓര്‍ത്തഡോക്‌സ് സഭാ പ്രതിനിധികള്‍ നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണും. മിസോറാം ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍ പിള്ളയ്‌ക്കൊപ്പമാകും കൂടിക്കാഴ്ച. സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള ഇടപെടല്‍ വേഗത്തിലാക്കണമെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം പ്രധാനമന്ത്രിയോട് നേരിട്ട് അഭ്യര്‍ത്ഥിക്കും.

യാക്കോബായ പ്രതിനിധികള്‍ പ്രധാനമന്ത്രിയെ കാണുന്നുന്നത് മറ്റന്നാളാണ്. മലങ്കര സഭ തര്‍ക്ക പരിഹാരത്തിന് നിയമ നിര്‍മ്മാണം അടക്കമുള്ള സാധ്യതകള്‍ പരിഗണിക്കണമെന്ന നിലപാടാണ് യാക്കോബായ വിഭാഗത്തിന്. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ പ്രശ്‌നപരിഹാരത്തിന് സാധ്യമായ എല്ലാ മാര്‍ഗങ്ങളും തേടണമെന്ന് യാക്കോബായ വിഭാഗവും ആവശ്യപ്പെടും.

അടുത്തയാഴ്ച കത്തോലിക്കാ സഭ നേതൃത്വവുമായുള്ള കൂടിക്കാഴ്ചക്കും പ്രധാനമന്ത്രി സമയം അനുവദിച്ചിട്ടുണ്ട്. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്, ലവ് ജിഹാദ്, അടക്കമുള്ള വിഷയങ്ങളിലെ ഇടപെടല്‍ ആവശ്യപ്പെട്ട് നേരത്തെ സഭാ നേതൃത്വം പ്രധാനമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.