Agriculture

Entertainment

October 22, 2021

BHARATH NEWS

Latest News and Stories

ചൈനയിലെ കൊറോണ വൈറസ് വ്യാപനത്തെ പുറം ലോകത്തെത്തിച്ച മാധ്യമ പ്രവർത്തകയുടെ വിചാരണ ആരംഭിച്ചു.

ചൈനയിലെ കൊറോണ വ്യാപനത്തെ പുറം ലോകത്തെത്തിച്ച മാധ്യമ പ്രവർത്തകയുടെ വിചാരണ തുടങ്ങി. ചുരുങ്ങിയത് അഞ്ചു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇവരിൽ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ഫ്രബ്രുവരിയിലാണ് ചൈനയിൽ വ്യാപിക്കുന്ന പുതിയ പകർച്ചവ്യാധിയെ കുറിച്ച് മുൻ അഭിഭാഷകയും 37 കാരിയുമായ ഹുവാനിലെ ലൈവ് സ്ട്രീം റിപ്പോർട്ടർ ഴാങ്ങ്ഹാൻ ലേഖനം പ്രസിദ്ധീകരിച്ചത്.

ഇവരുടെ റിപ്പോർട്ടിംഗ് സോഷ്യൽ പ്ലാറ്റ്ഫോമുകളിൽ വളരെ വേഗം പ്രചരിച്ചു ഇതോടെയാണ് രോഗവിവരം പുറലോകത്ത് അറിയാൻ ഇടവന്നത്.മാധ്യമ സ്വാതന്ത്ര്യത്തിന് കർശന നിയന്ത്രണമുള്ള ചൈനയിൽ ഇതേ വിഷയത്തിൽ മറ്റു മൂന്നോളം മാധ്യമ പ്രവർത്തകരേയും അറസ്റ്റ് ചെയ്ത് തടങ്കലിലിട്ടിട്ടുണ്ട്. ചെൻ ക്യൂഷി, ഫാങ് ബിൻ, ലീ സെഹുവ ഇന്നിവരെ പറ്റിയുള്ള യാതൊരു വിവരവും പുറം ലോകത്തെക്ക് എത്തിയിട്ടില്ല. ഇതേ കുറ്റത്തിത് എട്ടോളം ബ്ലോഗർമാർക്കെതിരെ ശിക്ഷ വിധിച്ച് തടവിലാക്കിയിട്ടുണ്ട്. അറസ്റ്റിലായ ഴാങ്ങ്ഹാൻ ജൂൺ മുതൽ ജയിലിൽ നിരാഹാരത്തിലാണ് .കോടതി കടുത്ത ശിക്ഷ വിധിക്കുകയാണെങ്കിൽ നിരാഹാരം തുടരുമെന്നും ജയിലിൽ വച്ച് തന്നെ മരണമടയുമെന്നും പറഞ്ഞതായി ഴാങ്ങ്ഹാനിൻ്റെ വക്കീൽ മാധ്യമങ്ങളോട് പറഞ്ഞു.ലോക മാധ്യമ ശ്രദ്ധ ഉണ്ടാകാതിരിക്കാനാണ് ക്രിസ്മസിനും ന്യൂ ഇയറിനും ഇടക്ക് വിചാരണ നടത്തുന്നതെന്ന് മനുഷ്യാവകാശ സംഘടനകൾ ആരോപിക്കുന്നുണ്ട്. കോവിഡ് രോഗവ്യാപനശോധിക്കാൻ ലോകാരോഗ്യ സംഘടനയുടെ ടീം അടുത്ത ആഴ്ച ചൈനയിലെത്തുന്നുണ്ട്. അതിനു മുൻപെ മാധ്യമ പ്രവർത്തകരെ ഭീതിയിലാക്കാൻ വേണ്ടിയാണ് വിചാരണ നേരത്തെയാക്കിയതെന്നും സൂചനയുണ്ട്.ഷാങ്ങ് ഹായ് പുഡോംഗ് ന്യൂ ഡിസ്ട്രിക് പീപ്പിൾസ് കോടതിയിലാണ് വിചാരണ നടക്കുന്നത്.വിചാരണക്കെത്തുന്ന മാധ്യമ പ്രവർത്തകയെ കാണാനും റിപ്പോർട്ടിംഗിനുമായി കോടതിയിലെത്തിയ മാധ്യമ പ്രവർത്തകരുൾപ്പെടെയുള്ളവരെ പോലീസ് കോടതി പരിസരത്ത് നിന്ന് മാറ്റി.