Agriculture

Entertainment

June 3, 2023

BHARATH NEWS

Latest News and Stories

പാകിസ്ഥാൻ ചെക്ക് പോയിന്റിൽ ബലൂച് അക്രമണം 7 സൈനികർ കൊല്ലപ്പെട്ടു

ഹര്നൈ. ബലൂചിസ്ഥാനിൽ നടന്ന തീവ്രവാദി അക്രമത്തിൽ ഏഴ് പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടു . ബലൂചിസ്ഥാനിലെ അവരൻ പ്രദേശത്ത് രഹസ്യാന്വേഷണ വിഭാഗം നടത്തിയ ഓപ്പറേഷനിൽ സുരക്ഷാ സേനയുമായുള്ള വെടിവയ്പിൽ 10 തീവ്രവാദികൾ കൊല്ലപ്പെട്ടിരുന്നു.

അതിനുള്ള തിരിച്ചടിയായിട്ടാണ് കഴിഞ്ഞ ദിവസം രാത്രി നടന്ന അക്രമണത്തെ കണക്കാക്കുന്നത്.
ഇറാനോട് ചേർന്ന് കിടക്കുന്ന ബലൂചിസ്ഥാൻ പാക്കിസ്ഥാൻ പിടിച്ചടക്കിയ പ്രദേശമാണ്.ബലൂചിസ്ഥാൻ്റെ സ്വാതന്ത്ര്യത്തിനായി പ്രവർത്തിക്കുന്ന സംഘടനകൾ രാജ്യത്തിനകത്തും പുറത്തും സജീവമാണ് ഇവരിൽ പെട്ടവരാണ് അക്രമത്തിന് പിന്നിലെന്നാണ് സൂചന.

പാകിസ്ഥാൻ സൈന്യം ബലൂചിസ്ഥാനിൽ നിരവധി അതിക്രമങ്ങൾ നടത്തുകയും മനുഷ്യാവകാശ ലംഘനങ്ങൾ നടത്തുന്നതായും വിവിധ മനുഷ്യാവകാശ സംഘടനകൾ കുറ്റപ്പെടുത്തുന്നുണ്ട്. 1947 ന് മുൻപ് സ്വതന്ത്ര പ്രദേശമായിരുന്ന ബലൂചിസ്ഥാൻ പാക്കിസ്ഥാൻ കൈയ്യേറി അവകാശം സ്ഥാപിച്ചതായാണ് പ്രദേശത്തുള്ളവർ പറയുന്നത്.ഇതിനെതിരായി പതിറ്റാണ്ടുകളായി സായുധ സമരം നടത്തുന്നുമുണ്ട്.ഇതിനെ ചെറുക്കാൻ പാക്കിസ്ഥാൻ ആർമി പ്രാദേശിക കുറ്റവാളികളെ പിന്തുണക്കുന്ന നയമാണ് സ്വീകരിച്ചിട്ടുള്ളത് .ഇത്തരം സംഘങ്ങളെ പ്രദേശവാസികൾ “ഡെത്ത് സ്ക്വാഡുകൾ” എന്നാണ് വിളിക്കുന്നത്.ഇവരുടെ പ്രവർത്തനത്തിൽ പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ നിരവധി രാഷ്ട്രീയ പ്രവർത്തകർ, ബുദ്ധിജീവികൾ, സ്ത്രീകൾ, കുട്ടികൾ തുടങ്ങിയവർ കൊല്ലപ്പെടുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ട്.

അവരിൽ പലരും തടങ്കൽ കേന്ദ്രങ്ങളിൽ കഴിയുകയാണ്