Agriculture

Entertainment

June 5, 2023

BHARATH NEWS

Latest News and Stories

കേരളത്തിൽ ചുവടുറപ്പിക്കാൻ ബിജെപി പുതുവഴികൾ തേടുന്നു.ഓർത്തഡോക്സ്, യാക്കോബായ സഭകളുമായി ചർച്ച തുടങ്ങി

ന്യൂഡൽഹി.സഭാ തർക്കത്തിൽ ഇടപെട്ട് പ്രധാനമന്ത്രി . വിട്ടുവീഴ്ചകളോടു കൂടിയുള്ള സമീപനം സ്വീകരിച്ച്‌ സമാധാനം ഉറപ്പാക്കാനുള്ള സാഹചര്യം ഉണ്ടാക്കണമെന്ന് നിര്‍ദേശം നല്‍കിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി. മലങ്കര സഭാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലായിരുന്നു പ്രധാനമന്ത്രിയുടെ നിര്‍ദേശം. മലങ്കരസഭാ തര്‍ക്കം സംബന്ധിച്ച എല്ലാ വിഷയങ്ങളും പ്രധാനമന്ത്രിയെ ധരിപ്പിച്ചതായി ഓര്‍ത്തഡോക്‌സ് സഭ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ അറിയിച്ചു. നാളെ യാക്കോബായ പ്രതിനിധികളുമായ് പ്രധാനമന്ത്രി ചര്‍ച്ച നടത്തും.

പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച നടത്തിയത്. ഓര്‍ത്തഡോക്‌സ് സഭയെ പ്രതിനിധീകരിച്ച്‌ സിനഡ് സെക്രട്ടറി , കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത, ഡല്‍ഹി ഭദ്രാസന മെത്രോപ്പോലീത്ത എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഇരു സഭകളും വിട്ടു വീഴ്ചകള്‍ ചെയ്ത് പ്രശ്‌നം പരിഹരിയ്ക്കണമെന്ന അഭിപ്രായം പ്രധാനമന്ത്രി ഒര്‍ത്തഡോക്‌സ് നേതൃത്വത്തോട് നിര്‍ദേശിച്ചു. വിഷയം താന്‍ അതീവ ശ്രദ്ധയോടെയാണ് പരിഗണിക്കുന്നതെന്നും ഇക്കാര്യത്തില്‍ സമവായം ഉണ്ടാക്കാന്‍ സാധിയ്ക്കുമെന്നും നരേന്ദ്ര മോഡി പറഞ്ഞു.