Agriculture

Entertainment

June 5, 2023

BHARATH NEWS

Latest News and Stories

ആര്യ രാജേന്ദ്രനെ അഭിനന്ദിച്ച് നടന്‍ കമല്‍ഹാസന്‍

ചെന്നൈ: തിരുവനന്തപുരം മേയര്‍ സ്ഥാനത്തെത്തിയ ആര്യ രാജേന്ദ്രന് അഭിനന്ദനവുമായി തമിഴ് സൂപ്പര്‍താരം കമല്‍ഹാസന്‍. ട്വിറ്ററിലാണ് കമല്‍ ആര്യയെ അഭിനന്ദിച്ച് പോസ്റ്റിട്ടത്. ഇത്രയും ചെറിയ പ്രായത്തില്‍ തിരുവനന്തപുരം നഗരത്തിന്റെ മേയറായ സഖാവ് ആര്യയ്ക്ക് അഭിനന്ദനങ്ങള്‍. തമിഴ്‌നാടും ഇത്തരത്തില്‍ ഒരു മാറ്റത്തിന് തയ്യാറെടുക്കുന്നു എന്നും കമല്‍ കുറിച്ചു.

രാഷ്ട്രീയ രംഗത്തെ മുന്‍ പരിചയങ്ങളെല്ലാം മാറ്റിനിര്‍ത്തിയാണ് ജില്ലാ നേതൃത്വത്തിന്റെ പിന്തുണയോടെ ആര്യ മേയര്‍ സ്ഥാനത്തേക്ക് എത്തുന്നത്. പാര്‍ട്ടി ഏല്‍പ്പിച്ച പുതിയ ദൗത്യം സന്തോഷത്തോടെ ഏറ്റെടുക്കുമെന്ന് ആര്യ പ്രതികരിച്ചു. പാര്‍ട്ടിയേല്‍പ്പിച്ച ഉത്തരവാദിത്വത്തിനൊപ്പം പഠനവും കൂടി മുന്നോട്ട് കൊണ്ടു പോകണമെന്നാണ് കരുതുന്നത്. വിദ്യാര്‍ത്ഥിനികളും വിദ്യാഭ്യാസമുള്ളവരും വരണമെന്നുളളതും ജനങ്ങളുടെ കാഴ്ചപ്പാടാണെന്നും ആര്യ വ്യക്തമാക്കി. ഔദ്യോഗിക അറിയിപ്പ് കിട്ടിയിട്ടില്ല. പാര്‍ട്ടി പറയുന്നത് അനുസരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ആള്‍ സെയിന്റ്‌സ് കോളേജിലെ ബി എസ് സി മാത്തമറ്റിക്‌സ് വിദ്യാര്‍ത്ഥിനിയായ ആര്യ എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗവും സിപിഎം കേശവദേവ് റോഡ് ബ്രാഞ്ച് കമ്മിറ്റി അംഗവും കൂടിയാണ്. ഇലക്ട്രീഷ്യനായ രാജേന്ദ്രന്റെയും എല്‍ ഐ സി ഏജന്റായ ശ്രീലതയുടേയും മകളാണ്.