Agriculture

Entertainment

June 4, 2023

BHARATH NEWS

Latest News and Stories

മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല ക്ഷേത്രനട ഈമാസം 30 ന് തുറക്കും

ശബരിമല: മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല ക്ഷേത്രനട ഈ മാസം 30 ന് വൈകുന്നേരം 5 മണിക്ക് തുറക്കും. 31 ന് പുലര്‍ച്ച മുതലാണ് ഭക്തരെ പ്രവേശിപ്പിക്കുക. 2021 ജനുവരി 19 വരെ ഭക്തര്‍ക്ക് ദര്‍ശന സൗകര്യം ഉണ്ട്.

ജനുവരി 20 ന് ശബരിമല നട അടയ്ക്കും. ഡിസംബര്‍ 31 മുതല്‍ ജനുവരി 19 വരെ ശബരിമല തീര്‍ത്ഥാടനത്തിന് ഭക്തര്‍ക്കായുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് ഇന്ന് വൈകുന്നേരം 6 മണി മുതല്‍ ആരംഭിച്ചു. www.sabarimalaonline.org എന്ന വെബ്‌സൈറ്റിലൂടെയാണ് ബുക്കിംഗ്.