Agriculture

Entertainment

June 4, 2023

BHARATH NEWS

Latest News and Stories

സംസ്ഥാനത്തെ 86 മുനിസിപ്പാലിറ്റികളിലെ ചെയര്‍പേഴ്‌സന്‍ തിരഞ്ഞെടുപ്പുകളില്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍

തിരുവനന്തപുരം: കൊല്ലം പരവൂര്‍ നഗരസഭയില്‍ ഭരണം കോണ്‍ഗ്രസിന്. കോണ്‍ഗ്രസിലെ പി. ശ്രീജ ചെയര്‍പഴ്‌സന്‍. ആകെ 32 അംഗങ്ങളുള്ള കൗണ്‍സിലില്‍ എല്‍ഡിഎഫ് 14, യുഡിഎഫ്14, ബിജെപി 4 എന്നിങ്ങനെയാണു കക്ഷിനില. രണ്ടു തവണ വോട്ടെടുപ്പു നടന്നപ്പോഴും ബിജെപി അംഗങ്ങള്‍ വിട്ടു നിന്നു. എല്‍ഡിഎഫിനും യുഡിഎഫിനും 14 വീതം വോട്ടുകള്‍ ലഭിച്ചതോടെ നറുക്കെടുപ്പ് നടത്തുകയായിരുന്നു.

കൊല്ലം കരുനാഗപ്പള്ളി നഗരസഭയില്‍ സിപിഎമ്മിലെ കോട്ടയില്‍ രാജു ചെയര്‍മാന്‍. പുനലൂരില്‍ സിപിഎമ്മിലെ നിമ്മി എബ്രഹാം ചെയര്‍മാന്‍.
കൊല്ലം കൊട്ടാരക്കരയില്‍ കേരള കോണ്‍ഗ്രസ്ബിയിലെ എ. ഷാജു ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടു.

ആലപ്പുഴ മാവേലിക്കര നഗരസഭയില്‍ സിപിഎമ്മിനെതിരെ മത്സരിച്ചു ജയിച്ച മുന്‍ ബ്രാഞ്ച് സെക്രട്ടറി കെ.വി. ശ്രീകുമാര്‍ യുഡിഎഫ് പിന്തുണയോടെ നഗരസഭാധ്യക്ഷനായി. ബിജെപിയുടെ 9 വോട്ടുകള്‍ അസാധുവായി. എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കും 9 വോട്ട് ലഭിച്ചു. 3 മുന്നണിക്കും 9 കൗണ്‍സിലര്‍മാരാണുള്ളത്.
ആലപ്പുഴ ചെങ്ങന്നൂര്‍ നഗരസഭയില്‍ യുഡിഎഫിലെ മറിയാമ്മ ജോണ്‍ ഫിലിപ്പ് അധ്യക്ഷയായി.
ആലപ്പുഴ ഹരിപ്പാട് നഗരസഭയില്‍ യുഡിഎഫിലെ കെ.എം.രാജു അധ്യക്ഷന്‍.
ആലപ്പുഴ ചേര്‍ത്തല നഗരസഭയില്‍ എല്‍ഡിഎഫിലെ ഷേര്‍ലി ഭാര്‍ഗവന്‍ അധ്യക്ഷ.

പത്തനംതിട്ട തിരുവല്ല നഗരസഭ യുഡിഎഫിന്. കോണ്‍ഗ്രസിലെ ബിന്ദു ജയകുമാര്‍ രണ്ടാം ഘട്ട വോട്ടടെപ്പില്‍ നഗരസഭാധ്യക്ഷയായി. വോട്ടു നില യുഡിഎഫ് 17, എല്‍ഡിഎഫ് 15. ആദ്യഘട്ടത്തില്‍ വോട്ട് അസാധുവാക്കിയ കൗണ്‍സിലര്‍ ഇത്തവണ യുഡിഎഫിന് തന്നെ വോട്ടു ചെയ്തു. ഒരു എസ്ഡിപിഐ അംഗവും യുഡിഎഫിന് വോട്ടു ചെയ്തു. ബിജെപി വിട്ടു നിന്നു.
പത്തനംതിട്ട നഗരസഭാ ഭരണം എല്‍ഡിഎഫിന്. യുഡിഎഫ് വിമതരായ 3 സ്വതന്ത്രരുടെ പിന്തുണയോടെ സിപിഎമ്മിലെ ടി.സക്കീര്‍ ഹുസൈന്‍ ചെയര്‍മാനായി. 3 എസ്!ഡിപിഐ പ്രതിനിധികള്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാതിരുന്നതോടെ എല്‍ഡിഎഫ് വിജയം ഉറപ്പിക്കുകയായിരുന്നു. വോട്ട് നില – സക്കീര്‍ ഹുസൈന്‍ 16, എം.സി.ഷെരീഫ് 13. നഗരസഭയില്‍ എല്‍ഡിഎഫിനും യുഡിഎഫിനും 13 വീതം അംഗങ്ങളായിരുന്നു. 3 സ്വതന്ത്രരും 3 എസ്ഡിപിഐ പ്രതിനിധികളും.
പത്തനംതിട്ട പന്തളം നഗരസഭയില്‍ ബിജെപിയിലെ സുശീല സന്തോഷ് ചെയര്‍പഴ്‌സണ്‍. എന്‍ഡിഎ 18 , എല്‍ഡിഎഫ് ലിസത നായര്‍ 9 യുഡിഎഫ് പന്തളം മഹേഷ് 5 എന്നിങ്ങനെയാണ് വോട്ട് നില. സ്വതന്ത്രന്‍ വോട്ട് ചെയ്തില്ല. അധ്യക്ഷ സ്ഥാനം ജനറലാണ്. ഇവിടെ വനിതയെ തന്നെ ബിജെപി പരിഗണിക്കുകയായിരുന്നു. വൈസ് ചെയര്‍പഴ്‌സണ്‍ സ്ഥാനവും വനിതയ്ക്കു തന്നെയാണ്.
പത്തനംതിട്ട അടൂര്‍ നഗരസഭയില്‍ സിപിഎമ്മിലെ ഡി. സജി ചെയര്‍മാനായി. 2 സ്വതന്ത്രര്‍ ഉള്‍പ്പടെ 16 പേര്‍ എല്‍ഡിഎഫിന് വോട്ടു ചെയ്തു. കോണ്‍ഗ്രസിലെ ഡി.ശശികുമാറിന് 11 വോട്ട്. എന്‍ഡിഎ വോട്ടു ചെയ്തില്ല.

കോട്ടയം നഗരസഭയില്‍ നറുക്കെടുപ്പിലൂടെ യുഡിഎഫിന് ചെയര്‍പഴ്‌സന്‍ സ്ഥാനം. യുഡിഎഫ് പ്രതിനിധി ബിന്‍സി സെബാസ്റ്റ്യന്‍ വിജയിച്ചു.

കോട്ടയം പാലാ നഗരസഭയില്‍ കേരള കോണ്‍ഗ്രസ് (എം) പ്രതിനിധി ആന്റോ പടിഞ്ഞാറേക്കര ചെയര്‍മാനായി. നഗരസഭയുടെ ചരിത്രത്തില്‍ ആദ്യമായി എല്‍ഡിഫിന് ഭരണം.
കോട്ടയം ഈരാറ്റുപേട്ട നഗരസഭയില്‍ യുഡിഎഫിലെ സുഹ്‌റ അബ്ദുല്‍ ഖാദര്‍ ചെയര്‍പഴ്‌സന്‍
കോട്ടയം ഏറ്റുമാനൂര്‍ നഗരസഭ അധ്യക്ഷയായി യുഡിഎഫിലെ ലൗലി ജോര്‍ജിനെ തിരഞ്ഞെടുത്തു. 15 വോട്ട്. എല്‍ഡിഎഫിന് 12 വോട്ട്. ഒരു സ്വതന്ത്രയും എല്‍ഡിഎഫിനു പിന്തുണ നല്‍കി. ബിജെപിയുടെ 7 അംഗങ്ങള്‍ വിട്ടുനിന്നു.

കോട്ടയം ചങ്ങനാശേരി നഗരസഭയില്‍ സ്വതന്ത്ര സന്ധ്യാ മനോജ് യുഡിഎഫ് പിന്തുണയോടെ ചെയര്‍പേഴ്‌സനായി.

ഇടുക്കി തൊടുപുഴ നഗരസഭാ ഭരണം എല്‍ഡിഎഫിന്. എല്‍ഡിഎഫ് പിന്തുണയോടെ കോണ്‍ഗ്രസ് വിമതന്‍ സനീഷ് ജോര്‍ജ് നഗരസഭാധ്യക്ഷന്‍.
ഇടുക്കി കട്ടപ്പന നഗരസഭയില്‍ യുഡിഎഫിന്റെ ബീന ജോബി അധ്യക്ഷ.
എറണാകുളം കളമശേരി നഗരസഭയില്‍ യുഡിഎഫിനു നറുക്കെടുപ്പിലൂടെ ചെയര്‍മാന്‍ സ്ഥാനം. യുഡിഎഫിലെ സീമ കണ്ണന്‍ ചെയര്‍മാനായി. വോട്ടെടുപ്പില്‍ സീമയ്ക്കും എല്‍ഡിഎഫിലെ ചിത്ര സുരേന്ദ്രനും 20 വോട്ട് വീതം ലഭിച്ചു. ബിജെപിയുടെ ഏക അംഗം വിട്ടുനിന്നു.

എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലും ചെയര്‍മാന്‍സ്ഥാനം യുഡിഎഫിന്. കോണ്‍ഗ്രസിലെ ടി.എം.സക്കീര്‍ ഹുസൈന്‍ 6 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു.

തൃശൂര്‍ ഗുരുവായൂര്‍ നഗരസഭ ചെയര്‍മാനായി എല്‍ഡിഎഫിലെ എം. കൃഷ്ണദാസ് തിരഞ്ഞെടുക്കപ്പെട്ടു.

തൃശൂര്‍ ചാവക്കാട് നഗരസഭ ചെയര്‍പഴ്‌സനായി എല്‍ഡിഎഫിലെ ഷീജ പ്രശാന്ത് തിരഞ്ഞെടുക്കപ്പെട്ടു.

തൃശൂര്‍ കുന്നംകുളം നഗരസഭ ചെയര്‍പഴ്‌സനായി എല്‍ഡിഎഫിലെ സീത രവീന്ദ്രന്‍ ജയിച്ചു.

തൃശൂര്‍ കൊടുങ്ങല്ലൂര്‍ നഗരസഭ ചെയര്‍പഴ്‌സനായി എല്‍ഡിഎഫിലെ എം.യു. ഷിനിജ തിരഞ്ഞെടുക്കപ്പെട്ടു.

പാലക്കാട് ഒറ്റപ്പാലം നഗരസഭാ ചെയര്‍പഴ്‌സനായി സിപിഎം അംഗം കെ. ജാനകീദേവിയെ തിരഞ്ഞെടുത്തു. 36 അംഗ കൗണ്‍സിലില്‍ 16 വോട്ടുകള്‍ നേടിയാണു വിജയം. യുഡിഎഫ് – സ്വതന്ത്ര മുന്നണി സഖ്യത്തിന്റെ സ്ഥാനാര്‍ഥി കോണ്‍ഗ്രസ് അംഗം കെ. മായയ്ക്കു 11 വോട്ടും ബിജെപി സ്ഥാനാര്‍ഥി എ. അനിതയ്ക്ക് 9 വോട്ടുകളും ലഭിച്ചു. കണ്ണിയംപുറം വായനശാല വാര്‍ഡിലെ അംഗമാണു ജാനകീദേവി.

മലപ്പുറം ജില്ലയില്‍ ത്രിശങ്കുവിലായിരുന്ന തിരൂര്‍ നഗരസഭയില്‍ യുഡിഎഫില്‍ മുസ്‌ലിം ലീഗിലെ എ.പി.നസീമ അധ്യക്ഷയായി. ആകെയുള്ള 38 സീറ്റുകളില്‍ യുഡിഎഫിന് 19 എണ്ണമാണുണ്ടായിരുന്നത്. കോണ്‍ഗ്രസ്, ലീഗ് വിമതരുടെ വോട്ടുകള്‍ കൂടി നേടിയതോടെ നസീമയ്ക്ക് 21 വോട്ട് ലഭിച്ചു. 16 സീറ്റുകളുണ്ടായിരുന്ന എല്‍ഡിഎഫിലെ ഒരംഗത്തിന്റെ വോട്ട് അസാധാവായി. എന്‍ഡിഎയുടെ ഏക അംഗം വോട്ടെടുപ്പില്‍നിന്ന് വിട്ടു നിന്നു.

മലപ്പുറത്ത് എല്‍ഡിഎഫിന് ഭൂരിപക്ഷമുള്ള പെരിന്തല്‍മണ്ണയില്‍ സിപിഎമ്മിലെ പി.ഷാജി അധ്യക്ഷനായി. ഇവിടെ യുഡിഎഫില്‍ 5 കോണ്‍ഗ്രസ് അംഗങ്ങളുടെ വോട്ടുകള്‍ അസാധുവായി.

കോഴിക്കോട് മുക്കം നഗരസഭ – പി.ടി.ബാബു (എല്‍ഡിഎഫ്) അധ്യക്ഷനായി. ലീഗ് വിമതന്‍ എല്‍ഡിഎഫിനു വോട്ട് ചെയ്തു.

കോഴിക്കോട് കൊയിലാണ്ടിയില്‍ എല്‍ഡിഎഫിലെ സുധ കിഴക്കേപ്പാട് ചെയര്‍പഴ്‌സനായി തിരഞ്ഞെടുക്കപ്പെട്ടു.

കോഴിക്കോട് വടകര – കെ.പി.ബിന്ദു (എല്‍ഡിഎഫ്) വിജയിച്ചു.

കോഴിക്കോട് പയ്യോളി – ഷഫീഖ് വടക്കയില്‍ (യുഡിഎഫ്)

കോഴിക്കോട് രാമനാട്ടുകര – ബുഷറ റഫീഖ് (യുഡിഎഫ്)

കോഴിക്കോട് കൊടുവള്ളി – വി.അബ്ദു (യുഡിഎഫ്)

കോഴിക്കോട് ഫറോക്ക് – എന്‍.സി.അബ്ദുല്‍ റസാഖ് (യുഡിഎഫ്)