Agriculture

Entertainment

June 5, 2023

BHARATH NEWS

Latest News and Stories

ഗവര്‍ണര്‍ അനുമതി നല്‍കി: പ്രത്യേക നിയമസഭ സമ്മേളനം 31 ന്

തിരുവനന്തപുരം: വിവാദങ്ങള്‍ക്കൊടുവില്‍ പ്രത്യേക നിയമസഭ സമ്മേളനം നടത്താന്‍ സര്‍ക്കാരിന് ഗവര്‍ണ്ണര്‍ അനുമതി നല്‍കി. ഈ മാസം 31 ന് നിയമസഭ സമ്മേളനം നടത്തും. സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ പാലിച്ചതിനാലാണ് അനുമതി നല്‍കുന്നതെന്ന് രാജ്ഭവന്‍ അറിയിച്ചു.

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമ ഭേദഗതിക്കെതിരായ പ്രമേയം പാസാക്കാനാണ് നിയമസഭയുടെ പ്രത്യേക സമ്മളനം ചേരുന്നത്. 31 ന് രാവിലെ 9 മുതല്‍ 10 വരെ ഒരുമണിക്കൂര്‍ ചേരുന്ന നിയമസഭ കാര്‍ഷിക നിയമഭേദഗതി തള്ളിക്കളയും. പ്രതിപക്ഷവും സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തെ അനുകൂലിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.

ഈ മാസം 23 ന് സഭാ സമ്മേളനം ചേരാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും ഗവര്‍ണര്‍ അനുമതി നല്‍കിയിരുന്നില്ല. പിന്നീട് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, മന്ത്രിമാരായ എ.കെ. ബാലന്‍, വി.എസ്. സുനില്‍കുമാര്‍ എന്നിവര്‍ കഴിഞ്ഞ ദിവസം രാജ്ഭവനിലെത്തി ചര്‍ച്ച നടത്തിയിരുന്നു. കൂടാതെ അടിയന്തര പ്രാധാന്യമുണ്ടെന്ന് കാണിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് വീണ്ടും കത്ത് നല്‍കുകയും ചെയ്തു.