Agriculture

Entertainment

October 18, 2021

BHARATH NEWS

Latest News and Stories

ഇന്ത്യയിൽ പടരുന്ന കൊറോണ വൈറസുകളിൽ ശരീരപ്രതിരോധം തകർക്കുന്നവയുമുണ്ടെന്ന് പoനറിപ്പോർട്ട്

ന്യൂഡല്‍ഹി ∙ ഇന്ത്യയിലെ കൊറോണ വൈറസ് വകഭേദങ്ങളില്‍ 19 എണ്ണം ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ മറികടക്കുന്ന തരമെന്ന് (ഇമ്യൂണ്‍ എസ്കേപ്) ഗവേഷണഫലങ്ങള്‍ വ്യക്തമാക്കുന്നു. ആന്ധ്രപ്രദേശില്‍ 34% കോവിഡ് ബാധിതരിലും കണ്ടെത്തിയ ‘എന്‍ 440’ വകഭേദം ഇത്തരത്തിലുള്ളതാണ്. തെലങ്കാനയിലും മഹാരാഷ്ട്രയിലും ഈ വകഭേദമുണ്ടെന്നാണു ജനിതകശ്രേണീകരണത്തില്‍ വ്യക്തമായത്.

യുകെയില്‍ 18-20 % കോവിഡ് ബാധിതരില്‍ കണ്ടെത്തിയ ‘എന്‍501വൈ’ വകഭേദമാണ് അടുത്തിടെ ആശങ്കയ്ക്ക് ഇടയാക്കിയത്. എന്നാല്‍, ഇതു പ്രതിരോധ സംവിധാനത്തെ മറികടക്കാന്‍ കെല്‍പുള്ളതാണോയെന്നു വ്യക്തമായിട്ടില്ല. യുകെയില്‍ നിന്ന് ഇന്ത്യയില്‍ എത്തിയവരില്‍ ആര്‍ക്കെങ്കിലും ഈ വകഭേദം ബാധിച്ചിട്ടുണ്ടോയെന്നു സ്ഥിരീകരിച്ചിട്ടുമില്ല.

ഇമ്യൂണ്‍ എസ്കേപ് എന്നതിനാല്‍ത്തന്നെ യുകെയിലെ വകഭേദത്തെക്കാള്‍ ശ്രദ്ധവേണ്ടതാണ് ആന്ധ്രയില്‍ കണ്ടെത്തിയതെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമികസ് ആന്‍ഡ് ഇന്റഗ്രേറ്റിവ് ബയോളജിയിലെ (ഐജിഐബി) പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. വിനോദ് സ്കറിയ പറഞ്ഞു. ഐജിഐബിയുടെ പഠനത്തില്‍ കഴിഞ്ഞ സെപ്റ്റംബറിലാണ് ആന്ധ്രയിലെ വകദേഭം ആദ്യം വേര്‍തിരിച്ചത്.