Agriculture

Entertainment

October 26, 2021

BHARATH NEWS

Latest News and Stories

എം പി മാരുടെ നിയമസഭാ മോഹത്തിന് തടയിട്ട് കോൺഗ്രസ് ഹൈക്കമാൻ്റ്

ന്യൂഡല്‍ഹി . നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എംപിമാര്‍ രാജിവച്ച്‌ ഇറങ്ങുന്നതിനോട് യോജിപ്പില്ലെന്നു കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. ഒരാള്‍ക്ക് ഇളവ് നല്‍കിയാല്‍ സമാന ആവശ്യവുമായി കൂടുതല്‍ പേര്‍ രംഗത്തുവരുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ഇത്.ഏതെങ്കിലും മണ്ഡലത്തില്‍ ജയസാധ്യതയുള്ള സ്ഥാനാര്‍ഥിയെ കണ്ടെത്താനാവാത്ത സാഹചര്യത്തില്‍, സംസ്ഥാന നേതൃത്വം ഒന്നടങ്കം ആവശ്യപ്പെട്ടാല്‍ മാത്രം എംപിമാരെ മത്സരിപ്പിക്കുന്ന കാര്യം പിന്നീട് പരിഗണിക്കും.

എന്നാല്‍, അത്തരമൊരു സാഹചര്യം ഒഴിവാക്കാന്‍ ശ്രമിക്കണമെന്ന സന്ദേശം സംസ്ഥാന ഘടകങ്ങള്‍ക്കു നല്‍കും.തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കെപിസിസി നേതൃത്വവുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ രാഹുല്‍ ഗാന്ധിയും ഇക്കാര്യം വ്യക്തമാക്കും.
കേരളത്തിനൊപ്പം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബംഗാള്‍, അസം, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലും പാര്‍ട്ടി സമാന നിലപാട് സ്വീകരിക്കും.

തങ്ങളുടെ മണ്ഡലത്തിലുള്‍പ്പെട്ട ഓരോ നിയമസഭാ മണ്ഡലത്തിലും സ്ഥാനാര്‍ഥിയാക്കാവുന്ന രണ്ട് പേരുകള്‍ വീതം നല്‍കാന്‍ എംപിമാരോട് ആവശ്യപ്പെടാനാണ്നീക്കം.