Agriculture

Entertainment

October 18, 2021

BHARATH NEWS

Latest News and Stories

ചൈനയെ ലക്ഷ്യമിട്ട് അമേരിക്കയുടെ ടിബറ്റൻ നയം. ടിബറ്റന്‍ പോളിസി ആന്‍ഡ് സപ്പോര്‍ട്ട് ആക്‌ടിൽ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവച്ചു.

വാഷിംഗ്ടണ്‍ . ടി​​​​ബ​​​​റ്റി​​​​ല്‍ യു​​​​എ​​​​സ് കോ​​​​ണ്‍​​​​സ​​​​ലേ​​​​റ്റ് സ്ഥാ​​​​പി​​​​ക്കു​​​​ന്ന​​​​തി​​​​നും ടി​​​​ബ​​​​റ്റ​​​​ന്‍ ബു​​​​ദ്ധ​​​​മ​​​​ത​​​​ക്കാ​​​​രു​​​​ടെ പി​​​​ന്തു​​​​ണ​​​​യി​​​​ല്ലാ​​​​തെ ദ​​​​ലൈ​​​​ലാ​​​​മ​​​​യു​​​​ടെ പി​​​​ന്‍​​​​ഗാ​​​​മി​​​​യെ നി​​​യ​​​മി​​​ക്കാ​​​ന്‍ സാ​​​​ധി​​​​ക്കി​​​​ല്ലെ​​​​ന്നും വ്യ​​​​വ​​​​സ്ഥ​​​​യു​​​​ള്ള ബി​​​​ല്ലി​​​​ല്‍ യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ള്‍​​​​ഡ് ട്രം​​​​പ് ഒ​​​​പ്പു​​​​വ​​​​ച്ചു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ടിബറ്റന്‍ പോളിസി ആന്‍ഡ് സപ്പോര്‍ട്ട് ആക്‌ട് 2020 എന്ന നിയമമാണ് പ്രാബല്യത്തിലായത്. യുഎസിന്റെ ടിബറ്റ് നയത്തിന് ഇതോടെ അന്തിമ രൂപമാകുകയും ടിബറ്റിനെയും ടിബറ്റന്‍ സര്‍ക്കാരിനേയും പിന്തുണയ്ക്കാന്‍ അമേരിക്ക സന്നദ്ധമാണെന്ന ഉറച്ച നിലപാട് ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ വ്യക്തമാക്കുന്നതുമാണ് ചരിത്ര പ്രധാനമായ ഈ കരാര്‍.

ദിവസങ്ങളുടെ അനിശ്ചിതത്വത്തിന് ശേഷമാണ് ട്രംപിന്റെ അപ്രതീക്ഷിത നീക്കം. ബില്ലിന് യു‌എസ് കോണ്‍ഗ്രസ് നേരത്തെ അംഗീകാരം നല്‍കിയിരുന്നു. ഈ നിയമം ടിബറ്റില്‍ താമസിക്കുന്ന ടിബറ്റുകാര്‍ക്ക് പ്രത്യാശയുടെയും നീതിയുടെയും ശക്തമായ സന്ദേശം നല്‍കുകയും ടിബറ്റന്‍ ജനതയുടെ മതസ്വാതന്ത്ര്യം, മനുഷ്യാവകാശം, പരിസ്ഥിതി അവകാശങ്ങള്‍, നാടുകടത്തപ്പെട്ട ടിബറ്റന്‍ ജനാധിപത്യം എന്നിവ സംരക്ഷിക്കുന്നതിനുള്ള യുഎസിന്റെ പിന്തുണ അവര്‍ക്ക് മുമ്ബൊരിക്കലും ഇല്ലാത്ത തരത്തില്‍ ആത്മ വിശ്വാസം നല്‍കുകയും ചെയ്യുമെന്നും ഞായറാഴ്ച നിയമനിര്‍മ്മാണത്തെ സ്വാഗതം ചെയ്ത് ഡോ.ലോബ്സാങ് സംഗേ പറഞ്ഞു. ചരിത്രപരമായ ബില്ലില്‍ ഒപ്പുവെച്ചതിന് സെന്‍ട്രല്‍ ടിബറ്റന്‍ അഡ്മിനിസ്ട്രേഷന്റേയും 6 ദശലക്ഷം ടിബറ്റുകാര്‍ക്കും വേണ്ടി പ്രസിഡന്റ് ട്രംപിന് നന്ദി രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു. ട്രംപ് ബില്ലില്‍ ഒപ്പുവെച്ചതോടെ, ടിബറ്റിനെ പിന്തുണയ്ക്കുന്ന നയം ഇപ്പോള്‍ നിയമമാണ്. ചൈനയുമായി കൊമ്പുകോർക്കുന്ന യു എസ് നയത്തിൻ്റെ ബാക്കിപത്രമായാണ് പുതിയ നിയമത്തെ ലോക രാജ്യങ്ങൾ കാണുന്നത്.