Agriculture

Entertainment

October 26, 2021

BHARATH NEWS

Latest News and Stories

ബംഗ്ലാദേശ് നാവികസേന 1,700 ഓളം റോഹിംഗ്യൻ അഭയാർഥികളെ ഒറ്റപ്പെട്ട ഭാഷൻ ചാർ ദ്വീപിലേക്ക് മാറ്റി.

ഡാക്ക.1,700 ൽ അധികം റോഹിംഗ്യൻ അഭയാർഥികളുമായി ബംഗ്ലാദേശ് നാവികസേനയുടെ അഞ്ചോളം കപ്പലുകൾ തെക്കുകിഴക്കൻ തുറമുഖ നഗരമായ ചിറ്റഗോംഗിൽ നിന്ന് രാവിലെയാണ് ഒറ്റപ്പെട്ട ദ്വീപിലേക്ക് പുറപ്പെട്ടത്.

മൂന്ന് മണിക്കൂർ യാത്ര ദൂരമാണ് ചിറ്റഗോംഗിൽ നിന്നും ഭാഷൻ ചാർ ദ്വീപിലേക്കുള്ളത്. അഭയാർഥികളെ കോക്സ് ബസാറിലെ ക്യാമ്പുകളിൽ നിന്ന് തിങ്കളാഴ്ച ബസ്സുകളിൽ ചിറ്റഗോംഗിലേക്ക് കൊണ്ടു വരുകയായിരുന്നു രാത്രി താൽക്കാലിക ക്യാമ്പിൽ താമസിച്ചതിന് ശേഷമാണ് ദ്വീപിലേക്ക് യാത്ര തിരിച്ചത്.

അഭയാർഥികളെ അവരുടെ സന്നദ്ധതയനുസരിച്ചാണ് പോകുന്നതെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും നിർബന്ധപൂർവ്വമുള്ള പറിച്ചു നടലായിട്ടാണ് പല മനുഷ്യാവകാശ പ്രവർത്തകരും ആക്ടിവിസ്റ്റ് ഗ്രൂപ്പുകളും സംഭവത്തെ കാണുന്നത്. കരയിൽ നിന്നും 21 മൈൽ (34 കിലോമീറ്റർ) ദൂരെയാണ് ദ്വീപുള്ളത്.

20 വർഷം മുമ്പാണ് ഈ ദ്വീപ് പ്രത്യക്ഷപ്പെട്ടത്. മൺസൂൺ കാലത്ത് പ വെള്ളത്തിൽ മുങ്ങുന്ന ദ്വീപിൽ 112 മില്യൺ ഡോളറിൽ ചെലവിൽ ബംഗ്ലാദേശ് നാവികസേന വെള്ളപ്പൊക്ക സംരക്ഷണ കായലുകൾ, വീടുകൾ, ആശുപത്രികൾ, പള്ളികൾ എന്നിവ നിർമ്മിച്ചിട്ടുണ്ട്.
ദ്വീപിന്റെ സൗകര്യങ്ങൾ ഒരുലക്ഷം പേർക്ക് താമസിക്കാവുന്ന വിധത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്,

കൊടും കാറ്റിൻ്റെ ഭീഷണിയുളള സ്ഥലമായതിനാൽ 2015ൽ തന്നെ അന്താരാഷ്ട്ര ഏജൻസികളും യുഎനും അഭയാർത്ഥികളുടെ സ്ഥലംമാറ്റത്തെ എതിർത്തിരുന്നു.
 പദ്ധതി റദ്ദാക്കണമെന്ന് ആംനസ്റ്റി ഇന്റർനാഷണലും ഹ്യൂമൻ റൈറ്റ്‌സ് വാച്ചും സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

റോഹിംഗ്യകളെ മ്യാൻമറിലേക്ക് തിരിച്ചയക്കുന്നത് വൈകിയതിനാലാണ് ദ്വീപിലേക്ക് മാറ്റുന്നതെന്ന് കാബിനറ്റ് മന്ത്രിയും ഭരണകക്ഷിയുടെ ജനറൽ സെക്രട്ടറിയുമായ ഒബൈദുൽ ക്വാഡർ പറഞ്ഞു. നേരത്തെ ഭാഷാൻ ചാറിലേക്ക് കൊണ്ടുപോയ അഭയാർഥികൾ സംതൃപ്തി പ്രകടിപ്പിച്ചതായി അദ്ദേഹം പറഞ്ഞു.

2017 ഓഗസ്റ്റിനുശേഷം 700,000 റോഹിംഗ്യൻ മുസ്‌ലിംങ്ങളാണ് ബുദ്ധമത ഭൂരിപക്ഷമുള്ള മ്യാൻമറിൽ നിന്ന് ബംഗ്ലാദേശിലേക്ക് പലായനം ചെയ്തത്. 

ഉഭയകക്ഷി കരാർ പ്രകാരം അഭയാർഥികളെ മ്യാൻമറിലേക്ക് തിരിച്ചയക്കാൻ ബംഗ്ലാദേശ് ശ്രമിച്ചെങ്കിലും ആരും പോകാൻ തയ്യാറായിട്ടില്ല.