Agriculture

Entertainment

October 26, 2021

BHARATH NEWS

Latest News and Stories

സഭാതര്‍ക്കം: യാക്കോബായ പ്രതിനിധികള്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി

ന്യൂഡല്‍ഹി: ഓര്‍ത്തഡോക്‌സ്-യാക്കോബായ സഭാ തര്‍ക്ക വിഷയത്തില്‍ യാക്കോബായ സഭാ പ്രതിനിധികള്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി. നീതി നിഷേധം ചര്‍ച്ച ചെയ്യണമെന്ന് സംഘം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. പളളിപിടുത്തം തടയാന്‍ പ്രധാനമന്ത്രിയുടെ ഇടപെടല്‍ വേണമെന്നും സഭാ പ്രതിനിധികള്‍ അഭ്യര്‍ത്ഥിച്ചു.

ഭൂരിപക്ഷത്തിന്റെ അവകാശങ്ങള്‍ ഹനിക്കപ്പെട്ടെന്നും കോടതി വിധിയിലെ നീതിനിഷേധം ചര്‍ച്ച ചെയ്യണമെന്നുമായിരുന്നു യാക്കോബായ വിഭാഗത്തിന്റെ ആവശ്യം. എന്നാല്‍ സുപ്രീംകോടതി വിധിയില്‍ വിട്ടുവീഴ്ചയ്ക്ക് ഓര്‍ത്തഡോക്‌സ് സഭക്കാര്‍ തയ്യാറായിട്ടില്ല.

തുടര്‍ ചര്‍ച്ചകള്‍ക്ക് കേന്ദ്രമന്ത്രി വി മുരളീധരനെയും മിസോറാം ഗവര്‍ണറായ പി.എസ് ശ്രീധരന്‍ പിളളയെയും പ്രധാനമന്ത്രി ചുമതലപ്പെടുത്തി. തുല്യനീതി ലഭിക്കുമെന്ന് കരുതുന്നതായും തുറന്ന സമീപനമായിരുന്നു പ്രധാനമന്ത്രിയുടേതെന്ന് യാക്കോബായ പ്രതിനിധികള്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.