Agriculture

Entertainment

October 22, 2021

BHARATH NEWS

Latest News and Stories

ലോകപ്രശസ്ത ഫ്രഞ്ച് ഫാഷൻ ഡിസൈനർ പിയറി കാർഡിൻ അന്തരിച്ചു

പാരിസ്.ഫ്രഞ്ച് ഫാഷൻ ഡിസൈനറായ പിയറി കാർഡിൻ അന്തരിച്ചു. 1922 ൽ വടക്കൻ ഇറ്റലിയിലെ വെനീസിനടുത്ത് ദരിദ്രകുടുംബത്തിൽ ജനിച്ച പിയറിയുടെ കുട്ടിക്കാലത്താണ് കുടുംബം ഫ്രാൻസിലേക്ക് കുടിയേറിയത്.

ഫ്രഞ്ച് വ്യാവസായ നഗരമായ സെന്റ് എറ്റിയേനിൽ വളർന്ന പിയറിയുടെ പതിനേഴാം വയസിലാണ് ഫാഷൻ ലോകത്തേക്ക് ചുവട് വക്കുന്നത് വിച്ചിയിലെ തയ്യൽക്കാരനിൽ നിന്നും തയ്യലിൽ പരിശീലനം നേടിയതാണ് ഇദ്ദേഹത്തിൻ്റെ കരിയറിലെ ഉയർച്ചക്ക് തുടക്കം കുറിച്ചത്.

തുടർന്ന് ഫാഷൻ്റെ ലോകതലസ്ഥാനമായ പാരീസിലേക്ക് താമസം മാറിയ അദ്ദേഹം 1947 ൽ കവിയും കലാകാരനും സംവിധായകനുമായ ജീൻ കോക്റ്റോയ്‌ക്കൊപ്പം “ബ്യൂട്ടി ആൻഡ് ബീസ്റ്റ്” എന്ന ചിത്രത്തിനായി ആകർഷകമായ സെറ്റുകളും വസ്ത്രങ്ങളും രൂപകൽപ്പന ചെയ്തു.

ഡിസൈനറായ ക്രിസ്റ്റ്യൻ ഡിയോറുമായുള്ള കരാറിനു ശേഷം, 1950 ലാണ് പിയറി സ്വന്തമായി ഒരു ഫാഷൻ കമ്പനി സ്ഥാപിച്ചിരുന്നു. 1978ൽ റഷ്യയുമായും 1979ൽ ചൈനയുമായും കരാറുകൾ ഒപ്പിട്ടതോടെ പിയറിയുടെ പേര് ലോക ഫാഷൻ ലോകത്ത് മുൻ നിരയിലെത്തി.കാർഡിൻറെ കമ്പനി ഫാഷൻ വസ്ത്രങ്ങൾ കൂടാതെ റിസ്റ്റ് വാച്ചുകൾ, പെർഫ്യൂമുകൾ , ബെഡ്‌ഷീറ്റുകൾ തുടങ്ങി നിരവധി ഉൽപ്പന്നങ്ങൾ മാർകറ്റിലിറക്കിയിട്ടുണ്ട്.