Agriculture

Entertainment

October 18, 2021

BHARATH NEWS

Latest News and Stories

സർക്കാർ സർവ്വീസ് പെൻഷനേഴ്സിനെ മുന്നാംകിട പൗരൻമാരായിക്കാണുന്നു: പെൻഷനേഴ്സ് സംഘ്

കൽപ്പറ്റ. സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കാതെയും ക്ഷാമബത്ത കുടിശ്ശിഖകൾ അനുവദിക്കാതെയും ശമ്പള പരിഷ്കരണം അനന്തമായി നീട്ടിക്കൊണ്ടു പോകുന്ന സർക്കാർ സർവ്വീസ് പെൻഷൻകാരെ മൂന്നാംകിട പൗരൻമാരായാണ് കാണുന്നതെന്ന് വയനാട് പെൻഷനേഴ്സ് സംഘ് സംസ്ഥാന സമിതിയംഗം പി സുന്ദരൻ കുറ്റപ്പെടുത്തി.പെൻഷനേഴ്സ് സംഘ് ജില്ലാ സമ്മേളനം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജില്ലാ പ്രസിഡൻ്റ് സി പി വിജയൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി എ സി രവീന്ദ്രൻ സ്വാഗതം പറഞ്ഞു. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി രമണീ ശങ്കർ ആശംസകൾ നേർന്നു.പി ടി വേണു, അർജ്ജുനൻ മാസ്റ്റർ, ബാബു രാജേന്ദ്രനാഥ്, കെ ടി ബാലകൃഷ്ണൻ, ഡോ.രാഘവവാര്യർ, സി മുകുന്ദൻ, ശ്രീനിവാസൻ പുൽപ്പള്ളി, ശശിധരൻ കാവും മന്ദം, തുടങ്ങിയവർ സംസാരിച്ചു.പി ടി വേണു നന്ദി പറഞ്ഞു .രണ്ടായിരത്തി ഇരുപത്തി ഒന്നിലെ ഭാരവാഹികളായി സി പി വിജയൻ പ്രസിഡൻ്റായും എ സി രവീന്ദ്രനെ സെക്രട്ടറിയായും കെ ടി ബാലകൃഷ്ണനെ ട്രഷററായും തിരഞ്ഞെടുത്തു.