Agriculture

Entertainment

October 26, 2021

BHARATH NEWS

Latest News and Stories

ചൈനയുടെ ഇടപെടൽ ജാക്ക് മായ്ക്ക് രണ്ട് മാസത്തിനുള്ളിൽ 11 ബില്യൺ ഡോളർ നഷ്ടമായി

കോടിക്കണക്കിന് ഡോളർ വിറ്റുവരവും ദശലക്ഷക്കണക്കിന് ഉപയോക്താക്കളുമുള്ള ലോകത്തിലെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് കമ്പനിയാണ് അലിബാബ.

ഒക്ടോബർ അവസാനത്തെ കണക്ക് അനുസരിച്ച് ജാക്ക് മായുടെ ആസ്തി 11 ബില്യൺ ഡോളറാണ്. ചൈന ഇ-കൊമേഴ്‌സ് രംഗത്തെ അതികായകരായ ആലിബാബ ഗ്രൂപ്പിനെതിരെ പരിശോധന കടുപ്പിച്ചതോടെയാണ് ഓഹരി വിപണിയിൽ ആലിബാബയുടെ മൂല്യം കുറഞ്ഞത്.

ഇതോടെ ജാക്ക്മായുടെ സമ്പത്ത് 61.7 ബില്യൺ ഡോളറിൽ നിന്ന് 50.9 ബില്യൺ ഡോളറായി കുറഞ്ഞു, ലോകസമ്പന്നരിൽ മായുടെ സ്ഥാനം 25 ലേക്ക് താഴ്ന്നു. ലോകത്തിലെ 500 ധനികരുടെ പട്ടികയായ ബ്ലൂംബെർഗ് ബില്യണയർ സൂചികയിലെ കണക്കാണിത്.

56 കാരനായ മുൻ ഇംഗ്ലീഷ് അദ്ധ്യാപകൻ ചൈനയുടെ ഇൻറർനെറ്റ് മേഖലയുടെ ഉയർച്ചയിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. സമ്പത്തിൽ ഏഷ്യയിലെ ഏറ്റവും മുൻപന്തിയിലുള്ള അദ്ദേഹത്തിന്റെ ആസ്തി ഈ വർഷം 61.7 ബില്യൺ ഡോളറായിരുന്നു.