Agriculture

Entertainment

October 18, 2021

BHARATH NEWS

Latest News and Stories

ജന്തുരോഗ നിയന്ത്രണത്തിന് ആധുനിക സൗകര്യങ്ങളോടെ ലാബ്

തൃശ്ശൂര്‍: മൃഗചികിത്സാരംഗത്ത് ആധുനിക ശാസ്ത്ര സാങ്കേതിക മികവോടെ രോഗനിര്‍ണ്ണയത്തിയായി തൃശ്ശൂര്‍ ജില്ലയില്‍ പുതിയ ക്ലിനിക്കല്‍ ലബോറട്ടറി. പുതുവര്‍ഷത്തില്‍ മൃഗ കര്‍ഷകര്‍ക്കുള്ള സമ്മാനമായാണ് ലാബ് സമര്‍പ്പിക്കുന്നത്. ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായാണ് പുതിയ ക്ലിനിക്കല്‍ ലബോറട്ടറി നിര്‍മ്മിച്ചത്. ഇനിമുതല്‍ ജില്ലയില്‍ മോളിക്യൂലര്‍ ബയോളജി ലബോറട്ടറി സാങ്കേതിക വിദ്യ ഉപയോഗിച്ച് മനുഷ്യരിലും നായ്ക്കളിലും എലിപ്പനി രോഗബാധ നിര്‍ണയം ചെയ്യന്‍ സാധിക്കും.

ജന്തുരോഗ നിയന്ത്രണ പദ്ധതിയിലൂടെ ജില്ലയിലെ ഏതു പ്രദേശത്തും കന്നുകാലികള്‍ക്ക് ഉണ്ടാക്കുന്ന പകര്‍ച്ച വ്യാധികളും രോഗങ്ങളും പരിശോധിക്കുന്നത്തിനും രോഗനിര്‍ണയത്തിനുള്ള സ്വകര്യവും ലാബിലുണ്ട്. ആര്‍ ടി പി സി ആര്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് കന്നുകാലികളിലെ ചെള്ള് പരത്തുന്ന രോഗങ്ങള്‍ കണ്ടുപിടിക്കാം.

മനുഷ്യരില്‍ നിന്ന് മൃഗങ്ങള്‍ക്കും തിരിച്ചും പകരുന്ന ആന്ത്രാക്‌സ്, ട്യൂബര്‍ക്കുലോസിസ്, ബ്രൂസല്ലോസിസ്, പക്ഷിപ്പനി, കുരങ്ങുപനി, നിപാ തുടങ്ങിയ രോഗങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ ആരോഗ്യവകുപ്പുമായി സഹകരിച്ച് ചെയ്യാനും കഴിയും.

പുതിയ കെട്ടിടവും അനുബന്ധ സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നത് കൂടാതെ ലബോറട്ടറിയില്‍ നൂതന ഉപകരണങ്ങളും ലബോറട്ടറിയില്‍ സജ്ജമാക്കിയിട്ടുണ്ട്. കര്‍ഷകര്‍ക്ക് പുതിയ സാങ്കേതിക പരിശോധന രീതികള്‍ ഏര്‍പ്പെടുത്തുന്നതിനും റിയോജന്റ് കെമിക്കല്‍സ്, ലബോറട്ടറി വെഴ്‌സ്, ബാക്റ്റീരിയോളജി, മോളി ക്യൂള്‍ ബയോളജി, പാത്തോളജി, ഹെമറ്റോളജി മുതലായ വിഭാഗങ്ങള്‍ക്ക് വേണ്ട സാമഗ്രികളും സജ്ജമാക്കിയിട്ടുണ്ട്.