Agriculture

Entertainment

October 18, 2021

BHARATH NEWS

Latest News and Stories

രാജ്യത്ത് പുതുവത്സരാഘോഷങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തും

ന്യൂഡല്‍ഹി: രാജ്യത്ത് പുതുവത്സരാഘോഷങ്ങളില്‍ നിയന്ത്രണമേര്‍പ്പെടുത്താന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഡിസംബര്‍ 30, 31 ജനുവരി ഒന്ന് തീയതികളില്‍ നിയന്ത്രണം വേണമെന്നാണ് ആവശ്യം. ഏത് തരത്തിലുള്ള നിയന്ത്രണം വേണമെന്ന് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനങ്ങള്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശവും കൈമാറി.

കഴിഞ്ഞ മൂന്നര മാസമായി രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയുകയാണ്. എന്നാല്‍, യുറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലും രോഗികളുടെ എണ്ണം കൂടുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യയിലും ജാഗ്രത തുടരണമെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കി. പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ആളുകള്‍ ഒത്തുകൂടുന്ന സ്ഥലങ്ങളില്‍ കര്‍ശന ജാഗ്രത പുലര്‍ത്തണമെന്നും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ആഘോഷങ്ങള്‍ കോവിഡിന്റെ സൂപ്പര്‍ സ്പ്രഡിന് കാരണമായേക്കമെന്നാണ് സര്‍ക്കാരിന്റെ ഭയം. അതേസമയം, സംസ്ഥാനാന്തര യാത്രകള്‍ക്ക് യാതൊരു നിയന്ത്രണവും ഉണ്ടാവില്ലെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.