Agriculture

Entertainment

October 18, 2021

BHARATH NEWS

Latest News and Stories

കര്‍ഷകസമരത്തിന് പിന്തുണയുമായി ശബരിമല സ്ത്രീ പ്രവേശനത്തിലെ നായികയും ആക്റ്റിവിസ്റ്റുമായ ബിന്ദു അമ്മിണിയും, രശ്മി നായരും സമരപന്തലിലെത്തി

ന്യൂഡല്‍ഹി. കര്‍ഷകസമരത്തിന് പിന്തുണയുമായി ശബരിമല സ്ത്രീ പ്രവേശനത്തിലെ വിവാദ നായികയും ആക്റ്റിവിസ്റ്റുമായ ബിന്ദു അമ്മിണിയും, രശ്മി നായരും രംഗത്ത്. കര്‍ഷകസമരത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതികരിക്കാനും ഇവർ ആവശ്യപ്പെടുന്നുണ്ട്. ഉത്തര്‍ പ്രദേശിലെ ഗാസിപ്പൂരിലെ സമരപന്തലിലാണ് ബിന്ദു അമ്മിണി സന്ദര്‍ശനം നടത്തിയത്.പഞ്ചാബ് – ഹരിയാന ബോര്‍ഡര്‍ ആയ അമ്ബാലയിൽ നിന്നാണ് രശ്മി നായർ കർഷകർക്ക് പിന്തുണയുമായി രംഗത്തെത്തിയത്.സന്ദർശനത്തിൻ്റെ വീഡിയോ ബിന്ദു അമ്മിണിയും രശ്മി നായരും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. സമരത്തിലേക്ക് ബിന്ദുവിനെ വിളിച്ചത് ഫിലിം മേക്കറും ഡോക്കുമെന്റ് ഡയറക്ടറുമായ ഗോപാല്‍ മേനോന്‍ ആണെന്ന് അവര്‍ വീഡിയോയില്‍ പറയുന്നുണ്ട്.

സമരത്തിൽ ചില ദേശവിരുദ്ധ ശക്തികൾ നുഴഞ്ഞു കയറിയതായി വാർത്തകളുണ്ടായിരുന്നു. തീവ്രസ്വഭാവമുള്ള ചില സംഘടനകൾ കർഷകർക്കിടയിൽ പ്രവർത്തിക്കുന്നതായി കേന്ദ്ര ഏജൻസികൾ തുടക്കത്തിലേ സംശയം പ്രകടിപ്പിച്ചിരുന്നു. തുർക്കിയുടേയും പാക്കിസ്ഥാൻ്റെയും പിന്തുണയുള്ള ചില വിഘടന വാദ സംഘടനകൾ പൗരത്വ വിഷയത്തിലെന്ന പോലെ കർഷക സമരത്തേയും ഹൈജാക്ക് ചെയ്യാനുള്ള തീവ്രശ്രമത്തിലാണ്.കൂടാതെ ഖലിസ്ഥാൻ വാദികളും പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്എ യുടെ ഇന്ത്യൻ ഏജൻ്റുമാരും ചൈന മുതൽ കേരളം വരെ നീണ്ടു കിടക്കുന്ന ചില തീവ്രവാദ സംഘടനകളും കേന്ദ്രത്തിനെതിരെ കിട്ടുന്ന പല വിഷയങ്ങളിലും യോജിച്ചുള്ള പ്രവർത്തനവുമായി മുന്നോട്ടു പോകുന്നുണ്ട്. പൗരത്വ വിഷയത്തിൽ കലാപമുണ്ടാക്കാനും, ലോക രാജ്യങ്ങൾക്കിടയിൽ രാജ്യത്തെ പ്രതിക്കൂട്ടിലാക്കാനുമായി ഇന്ത്യയിലെ പ്രമുഖ സംഘടനയുടെ മലയാളിയായ അഖിലേന്ത്യാ നേതാവിൻ്റെ അകൗണ്ടിലേക്ക് നൂറ് കോടി രൂപയോളമാണ് വന്നതെന്ന് കേന്ദ്ര ഏജൻസികൾ കോടതിയെ അറിയിച്ചിരുന്നു.

സാധാരണക്കാരായ കർഷക സമരത്തിൻ്റെ ഉദ്ദേശ്യലക്ഷ്യത്തെ തന്നെ തകിടം മറിക്കാൻ ഇത്തരത്തിലുള്ള ഇടപെടലുകൾ കാരണമായേക്കാം. കൂടാതെ സമര പന്തലിലെത്തി പിന്തുണ നൽകുന്നവരുടെ ഹിഡൻ അജണ്ടകളും ഇവരുടെ സ്പോൺസർമാരേയും കണ്ടു പിടിച്ചാൽ ആട്ടിൻ തോലിട്ട ചെന്നായ്ക്കളെ ജനാധിപത്യ രീതിയിൽ നടക്കുണ സമാധാന സമരങ്ങളിൽ നിന്നും മാറ്റി നിർത്താവുന്നതേയുള്ളൂ.