Agriculture

Entertainment

October 18, 2021

BHARATH NEWS

Latest News and Stories

കാശ്മീരിൽ ഏറ്റുമുട്ടൽ .മൂന്ന് ഭീകരരെ വധിച്ചു

ശ്രീ​​​ന​​​ഗ​​​ര്‍:​​​ കാഷ്മീരിൽ സുരക്ഷാ സേനയുമായുള്ള എറ്റുമുട്ടലിൽ ഭീകരരെ വധിച്ചു. ജ​​​മ്മു കാ​​​ഷ്മീ​​​രി​​​ലെ ശ്രീ​​​ന​​​ഗ​​​റി​​​ലാണ് പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കി​​​ടെ വെ​​​ടി​​​യു​​​തി​​​ര്‍​​​ത്ത മൂ​​​ന്നു ഭീ​​​ക​​​ര​​​രെ സു​​​ര​​​ക്ഷാ​​​സേ​​​ന ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ല്‍ വ​​​ധി​​​ച്ചത്. പാ​​​രിം​​​പോ​​​റ മേ​​​ഖ​​​ല​​​യി​​​ല്‍ ബു​​​ധ​​​നാ​​​ഴ്ച പു​​​ല​​​ര്‍​​​ച്ചെ​​​യാ​​​യി​​​രു​​​ന്നു ഏ​​​റ്റു​​​മു​​​ട്ട​​​ലെ​​​ന്നു പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.

ചൊ​​​വ്വാ​​​ഴ്ച രാ​​​ത്രി​​​യോ​​​ടെ പ്ര​​​ദേ​​​ശം വ​​​ള​​​ഞ്ഞ് സു​​​ര​​​ക്ഷാ​​​സേ​​​ന പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തു​​​ന്ന​​​തി​​​നി​​​ടെ ഭീ​​​ക​​​ര​​​ര്‍ ആ​​​ക്ര​​​മ​​​ണം തു​​​ട​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്നു.

ഇ​​​തോ​​​ടെ കൂ​​​ടു​​​ത​​​ല്‍ സേ​​​നാം​​​ഗ​​​ങ്ങ​​​ളെ​​​ത്തി പ്ര​​​ത്യാ​​​ക്ര​​​മ​​​ണം തു​​​ട​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​ന്ന​​​ലെ പു​​​ല​​​ര്‍​​​ച്ചെ​​​യോ​​​ടെ ഒ​​​രു ഭീ​​​ക​​​ര​​​ന്‍ സു​​​ര​​​ക്ഷാ​​​സേ​​​ന​​​യു​​​ടെ വെ​​​ടി​​​യേ​​​റ്റു​​​വീ​​​ണു. മ​​​ണി​​​ക്കൂ​​​റു​​​ക​​​ള്‍​​​ക്കു​​​ശേ​​​ഷ​​​മാ​​​ണ് മ​​​റ്റു ര​​​ണ്ടു​​​പേ​​​രെ വ​​​ധി​​​ക്കാ​​​നാ​​​യ​​​ത്. ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​​​​ന്‍റെ കൂ​​​ടു​​​ത​​​ല്‍ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ള്‍ അ​​​റി​​​വാ​​​യി​​​ട്ടി​​​ല്ലെ​​​ന്നു പോ​​​ലീ​​​സ് വ്യ​​​ക്ത​​​മാ​​​ക്കി.