Agriculture

Entertainment

June 3, 2023

BHARATH NEWS

Latest News and Stories

വയനാട്ടില്‍ 17 ലക്ഷം രൂപയോളം കവര്‍ന്ന ഹൈവേ കവര്‍ച്ചാ സംഘം പിടിയില്‍

വയനാട്ടില്‍ ഹൈവേ കവര്‍ച്ച സംഘം പിടിയില്‍. ഇവര്‍ തൃശ്ശൂര്‍ സ്വദേശികളാണ്. മൈസൂരുവില്‍ നിന്നും സ്വര്‍ണം വിറ്റ് മടങ്ങുകയായിരുന്ന വയനാട് മുട്ടില്‍ പരിയാരം സ്വദേശികളായ യുവാക്കളുടെ വാഹനം പിന്തുടര്‍ന്നാണ് സംഘം കവര്‍ച്ച നടത്തിയത്.

മാരകായുധങ്ങളുമായെത്തിയ 15 അംഗ സംഘം ഇവരെ ആക്രമിച്ച് പണം കവര്‍ന്നു. ഏതാണ്ട് 17 ലക്ഷം രൂപയോളം കവര്‍ച്ച ചെയ്യപ്പെട്ടതായാണ് വിവരം. യുവാക്കളുടെ വാഹനത്തെ പിന്തുടര്‍ന്ന സംഘം മീനങ്ങാടി കുട്ടിരായീന്‍ പാലത്തിനടുത്ത് ദേശീയപാതയില്‍ വച്ചാണ് കവര്‍ച്ച നടത്തിയത്.

സംഭവത്തില്‍ തൃശ്ശൂര്‍ സ്വദേശികളായ സജിത്ത് (33), നിഷാദ് (27), വിഷ്ണു (സലിം അബ്ദുല്ല ) (2 7), വിപിന്‍ (അപ്പൂസ്) (26) ജിജോഷ് (42), റിജോ (30), ദിലി (27), രാഹുല്‍ (28), നിതീഷ് (29), അഭിലാഷ് (32), സായൂജ് (28 ), സുധാകരന്‍ (39) തുടങ്ങി 14 പേരെയാണ് അറസ്റ്റ് ചെയ്തത്. കേസില്‍ കൂടുതല്‍ പ്രതികളുടെ അറസ്റ്റ് വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു.

മീനങ്ങാടി സി ഐ അബ്ദുല്‍ ഷരീഫും സംഘവും വൈത്തിരി സി ഐയും സംഘവും ചേര്‍ന്നാണ് വിവിധ സ്ഥലങ്ങളില്‍ നിന്നും പ്രതികളെ പിടികൂടിയത്. രാത്രി ഒമ്പത് മണിയോടെ അറസ്റ്റ് രേഖപ്പെടുത്തിയതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു. തൃശൂര്‍ ജില്ലയിലും മറ്റും സമാനമായ നിരവധി കേസുകളിലെ പ്രതികളാണ് പിടിയിലായവര്‍.