Agriculture

Entertainment

August 8, 2022

BHARATH NEWS

Latest News and Stories

ഇനി പണമടയ്ക്കാം യു പി ഐയിലൂടെ

ഇന്ത്യയിലെ ഡിജിറ്റര്‍ പേയ്‌മെന്റ് ഉപയോക്താക്കള്‍ക്കായി ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ പേയ്‌മെന്റ് ഓപ്ഷനായി യുപിഐ ഉടന്‍ പുറത്തിറക്കും. രാജ്യത്ത് ഡിജിറ്റല്‍ പേയ്‌മെന്റ് ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യാ ഗവണ്‍മെന്റ് വാഗ്ദാനം ചെയ്യുന്ന സൗകര്യവുമാണ് യുപിഐ അഥവാ യുണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ്. യുപിഐ ഉപയോഗിച്ച്, ഉപയോക്താക്കള്‍ക്ക് ഒരു നിശ്ചിത തുക തല്‍ക്ഷണം കൈമാറാന്‍ കഴിയും. ചെറുകിട ബിസിനസ്സുകാരെയും ചെറിയ അളവില്‍ ഇടപാട് നടത്തുന്നവരെയുമാണ് യുപിഐ ലക്ഷ്യം വെക്കുന്നത്. വന്‍തോതിലുള്ള ഇന്ത്യന്‍ ജനസംഖ്യയില്‍ യുപിഐക്ക് ഉണ്ടായിരുന്ന സാധ്യതകള്‍ ഗൂഗിളും മറ്റ് സേവനങ്ങളും തിരിച്ചറിഞ്ഞതാണ് ഗൂഗിള്‍ പേ യുപിഐയെ പിന്തുണയ്ക്കാന്‍ കാരണം.