Agriculture

Entertainment

June 3, 2023

BHARATH NEWS

Latest News and Stories

നടന്‍ ഷെയ്ന്‍ നിഗമിന് വധഭീഷണി

യുവ നടന്‍ ഷെയ്ന്‍ നിഗമിന് വധഭീഷണി. സിനിമ നിര്‍മാതാവ് ജോബി ജോര്‍ജ് തനിക്കെതിരെ വധഭീഷണി മുഴക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഷെയ്ന്‍ നിഗം തന്നെയാണ് രംഗത്തെത്തിയത്. ഷെയ്ന്‍ നായകനാകുന്ന പുതിയ ചിത്രം വെയിലിന്റെ നിര്‍മാതാവാണ് ജോബി ജോര്‍ജ്. നവമാധ്യമങ്ങളിലൂടെ ഷെയിനിനെതിരെ മോശപ്പെട്ട കുപ്രചരണങ്ങള്‍ നടത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ജീവിക്കാന്‍ അനുവദിക്കില്ലെന്നും ജീവിപ്പിക്കുകയില്ലെന്നുമാണ് ജോബി ജോര്‍ജ് തന്നോട് പറഞ്ഞതെന്ന് ഷെയിന്‍ നിഗം അമ്മ പ്രസിഡണ്ടിന് നല്‍കിയ കത്തില്‍ പറയുന്നു.

ചിത്രത്തിന്റെ ഒന്നാം ഷെഡ്യൂള്‍ ഇരുപത് ദിവസമാണ് നിശ്ചയിച്ചിരുന്നത്. ഇത് പതിനാറ് ദിവസത്തില്‍ പൂര്‍ത്തീകരിച്ച് ഷെയ്ന്‍ കുര്‍ബാനി എന്ന സിനിമയുടെ സെറ്റിലേക്ക് പോയി. രണ്ട് ചിത്രങ്ങളിലുമായി മൂന്ന് ഗെറ്റപ്പിലാണ് ഷെയ്ന്‍ വരുന്നത്. വെയിലില്‍ മുന്നിലെ മുടി നീട്ടിയ ഗെറ്റപ്പിലാണ് ഷെയ്ന്‍ എത്തുന്നത്. കുര്‍ബാനിക്ക് മറ്റൊരു ഗെറ്റപ്പ് ആവശ്യമായതിനാല്‍ പിന്നിലെ മുടി അല്‍പം മുറിച്ചു. ഇതിന്റെ പേരിലാണ് ജോബി ജോര്‍ജ് വധഭീഷണി മുഴക്കിയതെന്ന് ഷെയ്ന്‍ ഇന്‍സ്റ്റഗ്രാമില്‍ ലൈവിലെത്തി പറഞ്ഞു.

സുഹൃത്തുക്കള്‍ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ തനിക്കുണ്ടായ അനുഭവം പുറംലോകമറിയണമെന്ന് ഷെയ്ന്‍ പറയുന്നു. വധഭീഷണിക്കെതിരെ പൊലീസിനെ സമീപിച്ച് നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് ഷെയ്‌നിന്റെ തീരുമാനം എന്ന് അറിയുന്നു