Agriculture

Entertainment

June 7, 2023

BHARATH NEWS

Latest News and Stories

കര്‍ഷകര്‍ക്ക് സബ്‌സിഡിയോടെ കാര്‍ഷികയന്ത്രങ്ങള്‍ വാങ്ങാന്‍ സുവര്‍ണ്ണാവസരം

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന കാര്‍ഷിക യന്ത്രവല്‍ക്കരണ പദ്ധതിയിലൂടെ കാടുവെട്ടു യന്ത്രം മുതല്‍ കൊയ്ത്ത്-മെതിയന്ത്രം വരെയുളള കാര്‍ഷികയന്ത്രങ്ങളും ഉപകരണങ്ങളും 40 മുതല്‍ 80 ശതമാനം വരെ സബ്‌സിഡിയോടെ സ്വന്തമാക്കുന്നതിന് കര്‍ഷകര്‍ക്കും, കര്‍ഷകത്തൊഴിലാളികള്‍ക്കും കര്‍ഷകഗ്രൂപ്പുകള്‍ക്കും അവസരം.

രജിസ്‌ട്രേഷന്‍, യന്ത്രങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കല്‍, ഡീലര്‍മാരെ തെരഞ്ഞെടുക്കല്‍, അപേക്ഷയുടെ തല്‍സ്ഥിതി അറിയല്‍, സബ്‌സിഡി ലഭിക്കല്‍ എന്നിങ്ങനെ പദ്ധതിയുടെ എല്ലാ ഘട്ടങ്ങളും ഓണ്‍ലൈനാണ്. ഗുണഭോക്താക്കള്‍ ഇക്കാര്യങ്ങള്‍ക്കായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങേണ്ട ആവശ്യമില്ല. പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും ഇടയില്‍ നിന്ന് താല്‍പര്യമുളള യന്ത്രം സ്വന്തമാക്കുവാനും ഗുണഭോക്താക്കള്‍ക്ക് അവസരം ഉണ്ട്. ഇനിയും രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത നിര്‍മ്മാതാക്കള്‍ക്കും വിതരണക്കാര്‍ക്കും പദ്ധതിയുടെ ഭാഗമാക്കുന്നതിന് ഇപ്പോള്‍ അപേക്ഷിക്കാം.

പദ്ധതിയുടെ വിശദാംശങ്ങള്‍ അറിയുന്നതിനും രജിസ്റ്റര്‍ ചെയ്ത അപേക്ഷ സമര്‍പ്പിക്കുന്നതിനും agrimachinery.nic.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കാം. ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യം എന്ന രീതിയില്‍ ആണ് ആനുകൂല്യങ്ങള്‍ ലഭ്യമാക്കുക. പദ്ധതിയുമായി ബന്ധപ്പെട്ട സംശയനിവാരണങ്ങള്‍ക്കും സഹായങ്ങള്‍ക്കും തൃശൂര്‍ ചെമ്പൂക്കാവിലുളള കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഓഫീസിലോ ജില്ലയിലെ കൃഷി ഭവനുകളിലോ ബന്ധപ്പെടണം. ഫോണ്‍: 04872325208.